Categories: OthersVideos

നവ്യയെ വിവാഹം കഴിക്കാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്ന് ധ്യാൻ; അത് ഇല്ലാതാക്കിയത് പൃഥ്വിരാജ്..! വീഡിയോ വൈറലാകുന്നു

മലയാള സിനിമയിൽ നടനായും സംവിധായകനായും വേഷമിട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സഹോദരൻ വിനീത് അറിയപ്പെടുന്ന നടനും, സംവിധായകനും, ഗായകനും ആണ്. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചു. ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആദ്യമായി തിരക്കഥയെഴുതി. നിവിൻ പോളി നായകനായെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2017 ഏപ്രിൽ 7ന് അർപ്പിത സെബാസ്റ്റ്യനെ ധ്യാൻ ജീവിതസഖിയാക്കി.

ഇപ്പോഴിതാ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാൻ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. എന്നാൽ പൃഥ്വിരാജിനൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയിയെന്നും ധ്യാൻ വ്യക്തമാക്കി. അതോടൊപ്പം തന്നെ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാൻ വെളിപ്പെടുത്തി.

സായാഹ്‌ന വാർത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. പാതിരാകുർബാന, അടുക്കള ദി മാനിഫെസ്റ്റോ, ഹിഗ്വിറ്റ, 9എംഎം, കടവുൾ സകായം നടന സഭ, പ്രകാശൻ പറക്കട്ടെ, ലൗ ജിഹാദ്, ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്, പൗഡർ സിൻസ് 1905, സത്യം മാത്രമേ ബോധിപ്പിക്കൂ, പാർട്ട്നേഴ്സ്, ത്രയം, ആപ് കൈസേ ഹോ, വീകം, ജോയ് ഫുൾ എൻജോയ് എന്നിവയാണ് ധ്യാനിന്റെ പുതിയ ചിത്രങ്ങൾ.

അതേ സമയം വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ഹൃദയത്തിലെ ദർശന ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago