മലയാളികളുടെ പ്രിയ നായകനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പാർട്ട്ണേഴ്‌സ് എന്ന പുതിയ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കാസർകോഡ് ആരംഭിച്ചു. നവീൻ ജോൺ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു തകർപ്പൻ ത്രില്ലറായാണ് ഒരുക്കുന്നത്. കാസർകോഡ് 1989ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ച് ആണ് ഈ ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തി. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത താരങ്ങളാണ് അഭിനയിക്കുന്നത്. ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലിയാണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് സംഗീതമൊരുക്കുമ്പോൾ എഡിറ്റിംഗ് നിർവഹിക്കുന്നത് സുനിൽ എസ് പിള്ളൈയാണ്.
ധ്യാൻ ശ്രീനിവാസനെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, കലാഭവൻ ഷാജോൺ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, തെലുങ്കു താരം മധുസൂദന റാവു, ഡോക്ടർ റോണി, സറ്റ്‌ന ടൈറ്റസ്, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുരേഷ് കൊല്ലം കലാസംവിധാനം നിർവഹിക്കുന്ന പാർട്ട്ണേഴ്‌സിന്റെ മേക്കപ്പ് ചെയ്യുന്നത് സജി കൊരട്ടിയും വസ്ത്രാലങ്കാരം നിർവഹിക്കുന്നതു സുജിത് മട്ടന്നൂരുമാണ്. സതീഷ് കാവിൽകോട്ട പ്രൊഡക്ഷൻ കൺട്രോളർ ആയി ജോലി നോക്കുന്ന ഈ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ ബാദുഷയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…