‘ആരും ലഹരി വായിൽ കുത്തിക്കയറ്റി തരുന്നില്ല, മകന് ബോധമുണ്ടെങ്കിൽ ഉപയോഗിക്കില്ല’ – ടിനി ടോമിന് മുഖത്തടിച്ച പോലെയുള്ള മറുപടിയുമായി ധ്യാൻ

സിനിമ മേഖലയിലെ ലഹരിയാണ് ഇപ്പോൾ വിനോദവ്യവസായ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. സിനിമാമേഖലയിലെ ലഹരി ഉപയോഗത്തെപ്പറ്റി കഴിഞ്ഞ ദിവസം നടൻ ടിനി ടോം ഒരു പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. എന്നാൽ, ടിനിയുടെ പ്രസ്താവനയെ പാടേ തള്ളിക്കളഞ്ഞ് എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

സിനിമയിൽ ഒരു വലിയ നടന്റെ മകനായി അഭിനയിക്കാൻ മകന് അവസരം ലഭിച്ചെന്നും എന്നാൽ ഭാര്യ സമ്മതം നൽകിയില്ലെന്നും ആയിരുന്നു ടിനി പറഞ്ഞത്. മയക്കുമരുന്നിനെക്കുറിച്ചുള്ള ഭയം കൊണ്ടാണ് മകനെ അഭിനയിക്കാൻ വിടാൻ പറ്റില്ലെന്ന് ഭാര്യ പറഞ്ഞത്. 17 – 18 വയസിലാണ് കുട്ടികൾ വഴി തെറ്റുന്നതെന്നും തനിക്ക് ഒരു മകനേയുള്ളൂവെന്നും ടിനി പറഞ്ഞു. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരിയെന്നും ഇതിനെതിരെ യുവാക്കളാണ് മുന്നിൽ നിൽക്കേണ്ടത് എന്നുമാണ് ടിനി പറഞ്ഞത്. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

ടിനിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെയാണ് ധ്യാന ശ്രീനിവാസൻ രംഗത്തെത്തിയത്. ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കുമെന്നും ലഹരി ആരും വായിക്കകത്ത് കുത്തിക്കേറ്റി തരുന്നതല്ലല്ലോ എന്നുമാണ് ധ്യാൻ ചോദിച്ചത്. ‘ലഹരി ഉപയോ​ഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോ​ഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കിൽ അവൻ ഉപയോ​ഗിക്കില്ല, അത്രേ ഉള്ളൂ’ – ഇതായിരുന്നു ധ്യാൻ പറഞ്ഞത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago