ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഡയാന പെന്റി ജോയിന്‍ ചെയ്തു. ഡയാന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിവരം അറിയിച്ചത്. ദുല്‍ഖറിനൊപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഡയാന പങ്കുവെച്ചിരിക്കുന്നത്. പുതിയ തുടക്കത്തിന് ചിയേഴ്സ് എന്നാണ് ഡയാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ദുല്‍ഖറും ഡയാനയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് പോസ്റ്റിട്ടിട്ടുണ്ട്.
‘പുതിയ തുടക്കത്തിന് ചിയേഴ്സ്. ഈ പുതിയ യാത്രയില്‍ ദുല്‍ഖറിനും, റോഷന്‍ ആന്‍ഡ്ര്യൂസിനുമൊപ്പം ചേരുന്നതില്‍ വലിയ സന്തോഷമുണ്ട്. എന്റെ ആദ്യ മലയാള ചിത്രം.’ ഡയാന കുറിക്കുന്നു. ഡയാനയുടെ സുഹൃത്തും സംവിധായികയുമായ ഫറാഖാനും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. താനും ദുല്‍ഖറിന്റെ ഫാനാണെന്ന കാര്യം പറഞ്ഞേക്കൂ എന്നാണ് ഫാറാഖാന്റെ കമന്റ്.
‘ഹേയ് സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ഖര്‍ ഒടുവില്‍ അഭിയനിച്ചത്. കാജള്‍ അഗര്‍വാള്‍, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. ദുല്‍ഖര്‍ അഭിനയിച്ച ബിഗ് ബജറ്റ് മലയാള ചിത്രമായ കുറുപ്പ് റിലീസിനായി ഒരുങ്ങുകയുമാണ്.
ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്.
മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Cheers to new beginnings! 🥂
Super excited to join Dulquer Salmaan , #RosshanAndrrews and the whole crew on this new journey – my first Malayalam film! Looking forward to the ride 🎬☺️
Posted by Diana Penty on Monday, 8 February 2021
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…