ഒരു കാലത്ത് സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായിരുന്ന താരമാണ് വാണിവിശ്വനാഥ്. ആക്ഷൻ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് വാണി.നിരവധി ചിത്രങ്ങളിലൂടെ അഭിനയ മികവ് പുലർത്തിയ താരം ആ കാലത്തെ മികച്ച അഭിനേത്രിയായിരുന്നു.പ്രമുഖ സംവിധായകനും നടനുമായ ബാബുരാജുമായുള്ള പ്രണയ വിവാഹമായിരുന്നു വാണിയുടേത്. വിവാഹശേഷം താരം സിനിമയില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുകയായിരുന്നു. ഇപ്പോൾ വാണി വിശ്വനാഥിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരുന്നതിനെ കുറിച്ച് പറയുകയാണ് ബാബുരാജ്.
താരം ഇപ്പോൾ മക്കളായ ആര്‍ദ്രയ്ക്കും ആര്‍ച്ചയ്ക്കും ഒപ്പം കുടുംബിനിയുടെ റോള്‍ വളരെ സന്തോഷത്തോടെ അസ്വദിക്കുകയാണ്.അതിനിടയ്ക്ക് രാഷ്ട്രീയത്തിലേക്കും വാണി വന്നിരുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് താരം വാണിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.സിനിമയില്‍ ഉടന്‍ വാണിയെ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി ആയാണ് ബാബുരാജ് വാണി വിശ്വനാഥിന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞത്.ഒരിക്കൽ അതിനിടയ്ക്ക് തന്നോടൊപ്പം ഒരു സിനിമ ചെയ്തതായിരുന്നു. സിനിമ ചെയ്യേണ്ടയെന്ന് പൂർണമായിട്ടും തീരുമാനമെടുത്തിട്ടില്ല .
സിനിമ ചെയ്യാന്‍ ഇപ്പോള്‍ താല്പര്യമില്ല അതാണ് പ്രധാന കാരണം. മലയാളത്തിലാണ് സിനിമ ചെയ്യാതിരിക്കുന്നത്. എന്നാൽ രണ്ട് തെലുങ്ക് സിനിമയില്‍ വാണി അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള അവസരങ്ങളൊക്കെ വരുന്നുണ്ട്. കുറെ ആളുകള്‍ കഥയും പറയുന്നുണ്ട്. കുട്ടികളെയും അവരുടെ പഠന കാര്യങ്ങളുംനോക്കി തിരക്കിലാണ് വാണിയെന്നുമായിരുന്നു ബാബുരാജ് പറഞ്ഞത്.വാണിയുമായുള്ള പ്രണയത്തെക്കുറിച്ച് മറ്റൊരു അഭിമുഖത്തില്‍ ബാബുരാജ് തുറന്നു പറഞ്ഞതായിരുന്നു. പാചകത്തിലൂടെയാണ് വാണിയുടെ മനസ്സില്‍ ഇടം നേടിയത്. താന്‍ നന്നായി നോണ്‍ വെജിറ്റേറിയന്‍ പാചകം ചെയ്യാറുണ്ട്. അതിനാല്‍, കുക്കിങ്ങിന് വിട്ടെങ്കിലും ജീവിക്കാനാവുമെന്ന് അവള് മനസ്സിലാക്കുകയായിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു.