ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത് യുവ പ്രേഷകരുടെ പ്രിയ നടൻ ദുല്‍ഖര്‍ സല്മാന് നായകനായിയെത്തിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തിലേക്ക് കടന്ന് വരുന്ന താരമാണ് ഗൗതമി.അതിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത സൂപ്പർ ചിത്രമായ ഡയമണ്ട് നെക്ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. മലയാളത്തിലെ യുവതാരങ്ങളായ ഫഹദ് ഫാസിലും സംവൃത സുനിലുമായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.
ആ വർഷം തന്നെ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചാപ്റ്റേഴ്സ് എന്ന ചിത്രത്തില്‍ താരം അഭിനയിച്ചു.കുറെ ഏറെ കാലങ്ങൾ കൊണ്ട് സിനിമയില്‍ നടിയെ കാണാത്തത് അഭിനയം നിര്‍ത്തിയത് കൊണ്ടാണെന്ന കുപ്രചരണത്തിന് മറുപടിയുമായി താരം തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.
“നല്ല സിനിമകള്‍ വരാത്തതു കൊണ്ട് ഞാന്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നേയുള്ളൂ. ഇതു തെറ്റിദ്ധരിക്കപ്പെട്ടെന്നു തോന്നുന്നു. ഞാന്‍ ഇനി അഭിനയിക്കില്ലെന്ന തരത്തില്‍ സിനിമയിലുള്ളവര്‍ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫര്‍ തന്നില്ല. ആരും വിളിച്ചതുമില്ല. അതു കൊണ്ടു അഭിനയിച്ചില്ലെന്നേയൂള്ളൂ. അല്ലാതെ ആരൊക്കെയോ ചേര്‍ന്നു പറയുന്നതു പോലെ സിനിമ ഉപേക്ഷിച്ചു പോയതൊന്നുമല്ല ഞാന്‍”