കഴിഞ്ഞ ദിവസങ്ങളിൽ മനോഹരമായ കുറച്ചു ചിത്രങ്ങളാണ് അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഗോപി സുന്ദറിന് ഒപ്പം ഒഴിവുസമയം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ പക്ഷേ ആരാധകരെ ചൊടിപ്പിച്ചു. കാരണം, മറ്റൊന്നുമല്ല. അമൃതയുടെ മുൻ ഭർത്താവായ ബാല അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അങ്ങനെയൊരു സമയത്ത് ഇത്തരത്തിൽ അവധി ആഘോഷിക്കുന്നത് ശരിയാണോ എന്നാണ് ഒരു കൂട്ടം ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.
ബാല ഇങ്ങനെ ആശുപത്രിയിൽ കഴിയുമ്പോൾ ഇതൊക്കെ വേണമായിരുന്നോ എന്നാണ് ചിലർ ചോദിക്കുന്നത്. ആക്ഷേപഹാസ്യ രൂപത്തിൽ കമന്റ് ചെയ്യാനും ചിലർ മറന്നില്ല. ലവ് ഇൻ ദ എയർ, പെയിൻ ഇൻ ദ ട്രോമാകെയർ എന്നായിരുന്നു രസകരമായ ഒരു കമന്റ്. അതേസമയം, വിമർശനങ്ങളുമായി എത്തിയവർക്ക് കമന്റ് ബോക്സിൽ തന്നെ മറ്റു ചിലർ മറുപടി നൽകുന്നുണ്ട്. അത് അവരുടെ ജീവിതമല്ലേ എന്നും അവർ എങ്ങനെ വേണമെങ്കിലും ജീവിക്കട്ടെ എന്നുമായിരുന്നു കമന്റ്.
കഴിഞ്ഞയിടെ ആയിരുന്നു സുഖമില്ലാതെ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാല മകളെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മകളുമായി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. അമൃതയ്ക്കൊപ്പം ഗോപി സുന്ദറും അമൃതയുടെ സഹോദരി അഭിരാമി സുരേഷും ഉണ്ടായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…