സൂപ്പർ ഹീറോ ചിത്രവുമായി ജനപ്രിയനായകൻ എത്തുന്നു, പറക്കും പപ്പൻ ഉടൻ തുടങ്ങുമെന്ന അറിയിപ്പുമായി താരം, സന്തോഷവാർത്ത ഏറ്റെടുത്ത് ആരാധകർ

സൂപ്പർ ഹീറോ ചിത്രവുമായി ജനപ്രിയനായകൻ ദിലീപ് എത്തുന്നു. ‘പറക്കും പപ്പൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ഒരു ലോക്കൽ സൂപ്പർ ഹീറോ എന്നാണ്. വിയാൻ വിഷ്ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്ന അടിക്കുറിപ്പോടെയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴി ദിലീപ് പുതിയ പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്.

ഏകദേശം നാലു വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 2018 ക്രിസ്മസ് ദിനത്തിലാണ് പറക്കും പപ്പൻ പ്രഖ്യാപിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രീകരണം നീണ്ടു പോകുകയായിരുന്നു. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് പറക്കും പപ്പന്‍. രാമചന്ദ്രന്‍ ബാബുവിന്‍റെ പ്രഫസര്‍ ഡിങ്കന്‍ എന്ന ചിത്രവും ദിലീപിന്‍റേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ ചിത്രത്തിന്‍റെ തുടര്‍ അപ്ഡേറ്റുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കന്‍ ത്രി ഡി ഫോര്‍മാറ്റിലാണ് ഒരുങ്ങുന്നത്.

അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ നായിക. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. പോസ്റ്ററിൽ മാസ് ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമ കൂടിയായ ബാന്ദ്ര അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മിക്കുന്നത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago