എസ് എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ജാക്ക് ഡാനിയൽ എന്ന പുതിയ ചിത്രം റിലീസിന് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അഭിമുഖങ്ങളിൽ ഒന്നിൽ ദിലീപ് മോഹൻലാൽ എന്ന നടനുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തുന്നു. ലാലേട്ടനെ തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല എന്നും അദ്ദേഹത്തെ മറക്കണമെങ്കിൽ താൻ തന്റെ സിനിമയെ മറക്കണം എന്നാണ് ദിലീപ് പറയുന്നത്. ഇതിനുള്ള കാരണവും ദിലീപ് വ്യക്തമാക്കുന്നുണ്ട്. താൻ ആദ്യമായി കമൽ സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ചേരുന്നത് ലാലേട്ടൻ നായകനായ വിഷ്ണു ലോകം എന്ന സിനിമയിലൂടെ ആണെന്നും, അന്ന് ആ സെറ്റിൽ വെച്ച് ലാലേട്ടന്റെ മുന്നിലാണ് താൻ ആദ്യമായി ക്ലാപ് അടിച്ചു തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നതെന്നും താരം പറഞ്ഞു. താൻ ലാലേട്ടനെ അനുകരിച്ചിരുന്നത് കൊണ്ട് സെറ്റിലൊക്കെ തമാശയും കാര്യങ്ങളുമൊക്കെ ആയാണ് മുന്നോട്ടു പോയിരുന്നതെന്നും, വളരെ സ്നേഹത്തോടെയാണ് ലാലേട്ടൻ തന്നോട് പെരുമാറിയിട്ടുള്ളത് എന്നും താരം പറയുന്നുണ്ട്.
ഉള്ളടക്കം എന്ന കമൽ സിനിമയുടെ സെറ്റിൽ വെച്ചാണ് ദിലീപും ലാലേട്ടനും കൂടുതൽ അടുക്കുന്നത്. അതിനുശേഷം വർണ പകിട്ട്, ട്വന്റി ട്വറ്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചൈന ടൌൺ എന്നീ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിക്കുകയും ചെയ്തു. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രങ്ങളാണ്. ഇനിയും ഈ കൂട്ടുകെട്ടിൽ ഒരു ചിത്രം വരട്ടെ എന്ന് ആശംസകൾ നേർന്നുകൊണ്ട് കാത്തിരിക്കുകയാണ് ആരാധകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…