തന്റെ പഴയകാല സിനിമാ അനുഭവങ്ങള്‍ ഇപ്പോൾ പങ്കുവയ്ക്കുകയാണ് നടൻ ദിലീപ്. ഏറ്റവും ടെന്‍ഷന്‍ തന്ന ചിത്രം ചാന്തുപൊട്ടല്ലേ എന്ന ചോദ്യത്തിന് ഏറ്റവും ടെന്‍ഷന്‍ തന്ന ചിത്രം ആദ്യം ചാന്തുപൊട്ടു തന്നെയായിരുന്നു എന്നും എന്നാല്‍, അത് പിന്നീട് മാറിയെന്നും അദ്ദേഹം പറയുന്നു. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചത് ഒരിക്കലും മറക്കാനാകില്ലെന്നും താരം പറയുന്നു.
ഒരു നടനെന്ന നിലയില്‍ താന്‍ ഏറെ കഷ്ടപ്പെടുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുള്ളത് സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലെ അര്‍ജുന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആണെന്നും ദിലീപ് പറയുന്നുണ്ട്.
ആ ചിത്രത്തില്‍ ദിലീപ് ഒരു അത്‌ലറ്റായി ആണ് എത്തിയത്. ആ കഥാപാത്രത്തിൽ തനിക്ക് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിലീപ് തുറന്നുപറഞ്ഞു. ചാന്തുപൊട്ടിലെ കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും തന്നെ വിട്ടുപോകാത്തതായി ദിലീപ് നേരത്തെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ നിരവധി തവണ ഓടിയോടി ക്ഷീണിതനായി വളരെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്ന ചിത്രം സ്പീഡ് ട്രാക്ക് ആയിരുന്നു എന്നും അഡ്ജസ്റ്റ് മെന്റ് ഷൂട്ടിംഗ് നടത്താമോ എന്ന് സംവിധായകനോട് ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽസ്. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അര്‍ജ്ജുന്‍ സര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിലും. റഹ്‌മാൻ ആണ് സംഗീതം.
ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത് അഞ്ച് പേർ കൂടിയാണ് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി സുപ്രീം സുന്ദര്‍ തുടങ്ങി അഞ്ച് പേരാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത്.മാസ്സ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ യഥേഷ്ടം ഉണ്ടെന്ന് ഇതിൽ നിന്നും വ്യക്തം.തമീൻസ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.അഞ്ജു കുര്യനാണ് ജാക്ക് ഡാനിയേലില്‍ ദിലീപിന് നായികയായെത്തുന്നത്. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…