അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കൾക്കുമൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്. കലാകാരൻ എന്ന നിലയിൽ നല്ല ഭരണം വരണം എന്നതുമാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് ദിലീപ് പറഞ്ഞു.
കലാകാരൻ ആയതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ദിലീപ് പറഞ്ഞു. നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നാണ് താരം മറുപടി പറഞ്ഞത്.നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.താന്‍ ഒരു കലാകാരനാണ് അതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ദിലീപ് വ്യക്തമാക്കി.