ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതിനിടെ കലാഭവൻ മണിയെക്കുറിച്ച് ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ് കലാഭവൻ മണിയെ അനുസ്മരിച്ചത്. ‘നിങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരു പൊതുസുഹൃത്ത് ആരായിരിക്കും’ എന്നായിരുന്നു അവതാരക ദിലീപിനോടും നാദിർഷയോടും ചോദിച്ചത്. ‘അത് പോയി’ എന്നായിരുന്നു ഈ ചോദ്യത്തിന് ദിലീപിന്റെ ആദ്യത്തെ മറുപടി.
അത് കലാഭവൻ മണി ആയിരുന്നു എന്നായിരുന്നു ദിലീപിന്റെയും നാദിർഷയുടെയും ഒരുമിച്ചുള്ള മറുപടി. മണി ഇല്ലാതെ അങ്ങനെ ഷോകൾക്ക് പോയിട്ടില്ല. ഇപ്പോഴും ഷോ ചെയ്യുമ്പോൾ മണിയുടെ പ്രസൻസ് ഷോയിൽ ഉണ്ടാകാറുണ്ടെന്ന് ദിലീപ് പറഞ്ഞു. ഓരോ ഷോകൾ കഴിയുമ്പോഴും റിഫ്രഷ് ആകുകയാണ്. ‘ദിലീപിന് ഒരു സിനിമയിൽ നിന്ന് കിട്ടുന്ന പ്രതിഫലം ഷോയിൽ നിന്ന് കിട്ടാറില്ല. അതിന്റെ പകുതി പോലും ചിലപ്പോൾ ഉണ്ടാകാറില്ല. എന്നാൽ, ആ ഒരു മാസം റിഹേഴ്സലും യാത്രയും മറ്റുമായി എൻജോയ് ചെയ്യുന്ന ആൾക്കാരാ’ – നാദിർഷ പറഞ്ഞു. ഷോ നടത്തുന്നതിൽ പൈസ നോക്കാറില്ലെന്നും അത് ഒരു രസമാണെന്നും നാദിർഷയും ദിലീപും വ്യക്തമാക്കി.
മികച്ച അഭിപ്രായവുമായി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ദിലീപ് – നാദിർഷ ചിത്രം കേശു ഈ വീടിന്റെ നാഥൻ പ്രദർശനം തുടരുകയാണ്. സജീവ് പാഴൂർ ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സിനിമയിലെ ദിലീപിന്റെ മേക്ക്ഓവർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉർവശി നായികയായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, സലിം കുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, അനുശ്രീ, സ്വാസിക എന്നിവരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. അനിൽ നായരാണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നാദിർഷ തന്നെയാണ്. കുടുംബ പശ്ചാത്തലത്തിൽ ഹാസ്യത്തിൽ കലർന്ന കഥയാണ് സിനിമ പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…