‘ഞങ്ങൾ ഒരുമിക്കുന്ന സിനിമ കാണാൻ ഏറ്റവും ആഗ്രഹിക്കുന്നത് ഞങ്ങളുടെ പിള്ളേരായിരിക്കും’; നാദിർഷയും ദിലീപും

തങ്ങൾ രണ്ടുപേരും ഒരുമിക്കുന്ന ചിത്രം കാണാനായി കാത്തിരിക്കുന്നത് തങ്ങളുടെ മക്കൾ ആയിരിക്കുമെന്ന് നാദിർഷയും ദിലീപും. സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് നാദിർഷയും ദിലീപും ഇങ്ങനെ പറഞ്ഞത്. തങ്ങളുടെ സൗഹൃദം പോലെ തന്നെ ജനിച്ച അന്നുമുതൽ അവർ സുഹൃത്തുക്കളാണ്. അതിൽ ഒരാൾ കല്യാണം കഴിഞ്ഞു പോയി. ബാക്കി രണ്ടു പേരും പഠിക്കുകയാണ്. ഇപ്പോൾ ഒരു ചെറുതും കൂടിയുണ്ട്. അതാണെങ്കിലും എപ്പോഴും ചേച്ചിമാരുടെ പിറകെ നടക്കുകയാണ്. അതുകൊണ്ട് ഞങ്ങളുടെ സൗഹൃദം അവരിൽ കൂടെ തുടരുകയാണ്. അതുകൊണ്ടു തന്നെ കേശുവിനെ കാണാൻ ഏറ്റവും ആകാംക്ഷപൂർവം കാത്തിരിക്കുന്നത് തങ്ങളുടെ മക്കളാണെന്നും താരങ്ങൾ പറഞ്ഞു.

പിള്ളാർക്ക് യാതൊരുവിധ ദാക്ഷിണ്യവുമില്ലെന്നും ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ലെന്ന് പറയുമെന്നും നാദിർഷ പറഞ്ഞു. മീനൂട്ടിയൊക്കെ ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ‘എന്തോന്നാ അച്ഛാ ഇത്’ എന്നൊക്കെ ചോദിക്കും. അതേസമയം, ഒരു മറയില്ലാതെ പൊട്ടിച്ചിരിക്കാൻ പറ്റിയ ഒരു കുടുംബചിത്രമാണ് തങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും ദിലീപ് പറഞ്ഞു. കേശുവാകാൻ വേണ്ടി ഒരുപാട് മാറ്റങ്ങൾ നടത്തി. വയറു ചാടാൻ വേണ്ടി ചോറു കഴിച്ചു. വ്യായാമം എല്ലാം മാറ്റിവെച്ചെന്നും ദിലീപ് പറഞ്ഞു.

ഡിസംബർ 31ന് ആയിരുന്നു ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ആയത്. ദിലീപ് – നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാമിലി കോമഡി ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. സജീവ് പാഴൂർ ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സിനിമയിലെ ദിലീപിന്റെ മേക്ക്ഓവർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉർവശി നായികയായി എത്തുന്ന ചിത്രത്തിൽ സലിം കുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, അനുശ്രീ, സ്വാസിക എന്നിവരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. അനിൽ നായരാണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നാദിർഷ തന്നെയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago