മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ പൂജ നടന്നത് കഴിഞ്ഞ ദിവസമാണ്. ബറോസിന്റെ പൂജാ വേളയില്‍ ദിലീപ് വെളിപ്പെടുത്തിയ ഒരു കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘ലാലേട്ടനിലെ സംവിധായകന്റെ കഴിവുകള്‍ വളരെ നേരത്തെ തന്നെ അറിഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാന്‍. ഉള്ളടക്കം എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിലെ ഒരു സംഘട്ടന രംഗം ലാലേട്ടനാണ് ഒരുക്കിയത്. അന്ന് ഞാനും ലാല്‍ജോസുമായിരുന്നു അദ്ദേഹത്തിന്റെ സഹായികള്‍.
അവിടെ ഇടി ഇങ്ങനെ ഇടി എന്നൊക്കെ അദ്ദേഹം പറയുമ്പോള്‍ അതൊക്കെ ഞങ്ങള്‍ അനുകരിച്ചു കാണിക്കും. ലാലേട്ടന്‍ സംവിധാനം ചെയ്യുന്നുവെന്ന് കേട്ടപ്പോഴെ അദ്ദേഹത്തോടു ഞാന്‍ ചെറിയൊരു വേഷം ചോദിച്ചിരുന്നു. പക്ഷേ ഇപ്പൊള്‍ ഇതിലെ അഭിനേതാക്കളെ കാണുമ്പോള്‍ അതിനു സ്‌കോപ്പില്ല എന്നു തോന്നുന്നു.’ ദിലീപ് പറഞ്ഞു.
കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ വച്ചാണ് ബറോസിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. മമ്മൂട്ടി ഉള്‍പ്പെടെ മലയാള സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബറോസ് ലോകശ്രദ്ധ നേടാന്‍ പോകുന്ന ചിത്രമാണ് എന്നാണ് ചടങ്ങില്‍ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞത്. മലയാള സിനിമയില്‍ ഒരുപാട് നടന്‍മാന്‍ സംവിധായകരായിട്ടുണ്ട്. ഇപ്പോള്‍ അരയും തലയും മുറുക്കി മോഹന്‍ലാലും ഇറങ്ങിയിരിക്കുകയാണ് എന്ന് മമ്മൂട്ടി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…