വലിയ ഇടവേളയ്ക്ക് ശേഷം തിയറ്ററിൽ എത്തിയ ദിലീപ് ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. റാഫി സംവിധാനം ചെയ്ത ദിലീപ് ചിത്രമായ വോയ്സ് ഓഫ് സത്യനാഥന് വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. ചിത്രത്തില്‍ വീണാ നന്ദകുമാർ ആണ് നായിക. സത്യനാഥൻ എന്ന സാധാരണക്കാരനായ ഒരാളുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഏടാണ് ഹാസ്യവും അതിലേറെ ഗൌരവമേറിയ വിഷയങ്ങളും ചേര്‍ത്ത് സംവിധായകന്‍ റാഫി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും റാഫി തന്നെയാണ്. ഏതായാലും പ്രേക്ഷകർ നൽകിയ വരവേൽപ്പിൽ സന്തോഷവാനായിരിക്കുകയാണ് ദിലീപ്. കഴിഞ്ഞ 28 വർഷം മലയാളസിനിമാലോകത്ത് തന്നെ നിലനിർത്തിയ പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ് ജനപ്രിയനായകൻ. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് ദിലീപ് പ്രേക്ഷകർക്ക് തന്റെ നന്ദി അറിയിച്ചത്.
‘ഞാൻ നിങ്ങളുടെ സ്വന്തം ദിലീപ്. എങ്ങനെയാ, എങ്ങനെയാ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. അത്രയും വലിയ സന്തോഷത്തിലാണ്. കുറേ കാലങ്ങൾക്ക് ശേഷം ഞാൻ അഭിനയിച്ച ഒരു സിനിമയുമായി വന്നപ്പോൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്, കഴിഞ്ഞ 28 വർഷമായിട്ട് മലയാള സിനിമയിൽ എന്നെ നിലനിർത്തിയിട്ടുള്ള, എന്റെ പ്രിയപ്പെട്ടവര്, ആ സിനിമ രണ്ടു കൈയും നീട്ടി സ്വീകരിച്ചതിന് ഞാൻ നന്ദി എന്ന രണ്ടു വാക്കിൽ ഒതുക്കുന്നില്ല. അത്രയധികം നന്ദിയും കടപ്പാടും ഒക്കെയുണ്ട്, എന്റെയും എന്റെ കുടുംബത്തിന്റെയും. ഈ രണ്ടു മണിക്കൂർ 20 മിനിറ്റ് നിങ്ങളുടെ ജീവിത്തതിലെ വിലയേറിയ നിമിഷം, എനിക്ക് വേണ്ടി മാറ്റിവെച്ചതിൽ. ഒരുപാട് ആളുകൾ ഈ സിനിമ കണ്ടു, സിനിമയ്ക്ക് ഗംഭീര കളക്ഷനാണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. എല്ലാവർക്കും വേണ്ടിയാണ് ഞാൻ നന്ദി പറയുന്നത്, കാരണം അത്രയധികം ആവശ്യം ആയിരുന്നു എനിക്ക് ഈ സിനിമ. എന്റെ പ്രിയപ്പെട്ടവര്, കേരളത്തിലെ ജനങ്ങള്, എന്നോടൊപ്പം നിന്നതില് ഒരുപാടൊരുപാട് സന്തോഷം. തിയറ്ററുകളില് ചെന്നപ്പോൾ ജനങ്ങളുടെ സ്നേഹം കണ്ടറിഞ്ഞു. സത്യനാഥന്റെ ശബ്ദം കേരളത്തിലെ പ്രിയപ്പെട്ടവര് ഏറ്റെടുത്തതിൽ ഒരുപാട് ഒരുപാട് നന്ദി.’ – അരുൺ ഗോപിയുടെ ചിത്രമായ ബാന്ദ്രയുടെ വിശേഷങ്ങളുമായി വരുംദിവസങ്ങളിൽ എത്തുമെന്നും ഇപ്പോൾ ഈ വോയിസ് ഓഫ് സത്യനാഥൻ കണ്ട് അനുഗ്രഹിക്കണമെന്നും ദിലീപ് പ്രേക്ഷകരോട് ആവശ്യപ്പെട്ടു.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാദുഷ സിനിമാസിന്റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം – ജിതിൻ സ്റ്റാനിലസ്. സംഗീതം – ജസ്റ്റിൻ വർഗീസ്, എഡിറ്റർ – ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, കല സംവിധാനം – എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടർ – മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ – ഷിജോ ഡൊമനിക്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഒ – പി ശിവപ്രസാദ്, ഡിസൈൻ – ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…