കോവിഡ് പ്രതിസന്ധികൾ മൂലം അടഞ്ഞു കിടന്നിരുന്ന തീയേറ്ററുകൾ ഇന്നുമുതൽ തുറന്നു പ്രവർത്തിച്ചിരിക്കുകയാണ്, മാസ്റ്റർ ചിത്രം റിലീസ് ചെയ്തുകൊണ്ടാണ് തീയേറ്ററുകൾ തുറന്നു പ്രവർത്തിച്ചിരുന്നത്. തിയേറ്ററുകൾ തുറന്നതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ദിലീപ് എത്തിയിരിക്കുകയാണ് ഇപ്പോൾ, ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് ദിലീപ് ഈ കാര്യം അറിയിച്ചത്.
മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാൻ
എന്നാണ് ദിലീപ് കുറിച്ചിരിക്കുന്നത്, നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്, നിരവധി പേരാണ് പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്, റിലീസ് ചെയ്യാതെ വെച്ചിരിക്കുന്ന ചിത്രങ്ങൾ എല്ലാം എത്രയും പെട്ടെന്ന് റിലീസ് ചെയ്യുക എന്ന ആവിശ്യവുമായിട്ടാണ് പ്രേക്ഷകർ എത്തിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…