ജനപ്രിയനായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സരീഗമ മലയാളം യുട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ഗംഭീര വരവേൽപ്പാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ടീസറിലുടനീളം ഒരു പഴയ ദിലീപ് വൈബ് കാണുന്നുണ്ടെന്നും സിനിമ ഗംഭീരമാകട്ടെ എന്നുമാണ് ആരാധകർ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ദിലീപിനെ കൂടാതെ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റെതാണ്. ഛായാഗ്രാഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ – ദീപു ജോസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, ഗാനരചന – ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് – റോഷൻ ചിറ്റൂർ.
പ്രൊഡക്ഷൻ ഡിസൈൻ – നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ – രഞ്ജിത് കരുണാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാകേഷ് കെ രാജൻ, കോസ്റ്റ്യൂം – സഖി എൽസ, മേക്കപ്പ് -റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ, പി. ആർ. ഓ – എ. എസ്. ദിനേശ്, സ്റ്റിൽസ് – രാംദാസ് മാത്തൂർ, ഡിസൈൻസ് – യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – സുജിത് ഗോവിന്ദൻ, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…