ജനപ്രിയനായകൻ എവിടെയും പോയിട്ടില്ലെന്നും വീണ്ടും സജീവമാകുകയാണെന്നും പ്രേക്ഷകർ. ദിലീപ് നായകനായി എത്തിയ വോയ്സ് ഓഫ് സത്യനാഥൻ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ദിലീപിന്റെ ഒരു ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. എന്നാൽ, ജനപ്രിയനായകനെ ഇഷ്ടപ്പെടുന്നവർ അവരുടെ ഇഷ്ടം മാറ്റിയിട്ടില്ല എന്ന് വ്യക്തമാക്കുന്നത് ആയിരുന്നു തിയറ്ററിലെ തിരക്കുകൾ.
സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആദ്യദിവസം 1.80 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയ ചിത്രം മൂന്നാം ദിനം വലിയ കളക്ഷനാണ് നേടിയത്. രണ്ടാം ദിവസം 2.05 കോടി രൂപ തിയറ്ററുകളില്‍ നിന്നും നേടിയപ്പോൾ മൂന്നാം ദിനം 2.55 കോടിയാണ് ചിത്രം നേടിയത്. ഇതോടെ മൊത്തം 6.40 കോടി രൂപയാണ് ചിത്രം തിയറ്ററുകളില്‍ നിന്നും ആദ്യ മൂന്നുദിവസം കൊണ്ട് സ്വന്തമാക്കിയത്.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാദുഷ സിനിമാസിന്റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം – ജിതിൻ സ്റ്റാനിലസ്. സംഗീതം – ജസ്റ്റിൻ വർഗീസ്, എഡിറ്റർ – ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, കല സംവിധാനം – എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടർ – മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ – ഷിജോ ഡൊമനിക്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഒ – പി ശിവപ്രസാദ്, ഡിസൈൻ – ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…