നടൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമകളിൽ ഒന്നാണ് പറക്കും പാപ്പൻ. ഈ ചിത്രത്തെക്കുറിച്ച് പുറത്തു വന്ന ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദിലീപിന്റെ ഈ സൂപ്പർഹിറോ ചിത്രത്തിന് മ്യൂസിക് ഒരുക്കുന്നത് അനിരുദ്ധ് ആണെന്നാണ് സൂചനകൾ. ഒരു മലയാള ചിത്രത്തിന് അനിരുദ്ധ് മ്യൂസിക് ഒരുക്കാൻ പോകുന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. അനിരുദ്ധ് തന്നെ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്രം സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ ആയിരുന്നു അനിരുദ്ധ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അനിരുദ്ധ് ഇങ്ങനെ പറഞ്ഞത് ‘പറക്കും പാപ്പൻ’ സിനിമയെക്കുറിച്ച് ആണെന്നാണ് സൂചനകൾ. ഒരു ദേശി സൂപ്പർ ഹിറോ എന്ന കാഴ്ചപ്പാടിൽ നിന്നും രൂപം കൊണ്ടതാണ് സിനിമയുടെ കഥാതന്തു എന്നാണ് സൂചന. താൻ വൈകാതെ തന്നെ ഒരു മലയാളചിത്രം ചെയ്യുമെന്ന് ആയിരുന്നു അന്ന് അനിരുദ്ധ് പറഞ്ഞത്. അടുത്ത വർഷമായിരിക്കും അത് സംഭവിക്കുക എന്നും അനിരുദ്ധ് പറഞ്ഞു. അനിരുദ്ധിന്റെ ഗാനങ്ങൾക്ക് കേരളത്തിൽ നിരവധി ആരാധകരാണ് ഉള്ളത്.
‘പറക്കും പാപ്പൻ’ സിനിമയുടെ സംവിധായകൻ നവാഗതനായ വിയാൻ വിഷ്ണു ആണ്. പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ടു വർഷങ്ങൾക്ക് മുമ്പ് ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു കൊണ്ട് പ്രഖ്യാപിച്ച ഈ ചിത്രം കോവിഡ് സാഹചര്യങ്ങൾ കൊണ്ട് നീണ്ടു പോകുകയായിരുന്നു. നിലവിൽ റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയിലാണ് ദിലീപ് അഭിനയിക്കുന്നത്. ഇതിന്റെ അവസാന ഷെഡ്യൂൾ ജൂലെ ആദ്യം ആരംഭിക്കും. ഇത് കഴിഞ്ഞാൽ പറക്കും പാപ്പന്റെ ജോലികൾ ആരംഭിക്കും.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…