മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സിനിമാരംഗത്ത് ആരെയും വിലകുറച്ച് കാണരുത് എന്ന പാഠമാണ് താൻ പഠിച്ചത് എന്ന് തുറന്നു പറയുകയാണ് താരം. വ്യാസൻ കെ.പി സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’യെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരെയൊക്കെ നമ്മൾ കളിയാക്കുന്നുവോ പിന്നീട് അവരുടെ ഒക്കെ പുറകെ പോകുന്ന അവസ്ഥയാണ് താൻ അഭിനയരംഗത്ത് കണ്ടിട്ടുള്ളത് എന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
‘ഏതൊരു സംവിധായകനും അവനവന് തോന്നുന്ന രീതിയിൽ സിനിമകൾ ചെയ്യുന്നുണ്ട്. ഡിജിറ്റൽ റെവല്യൂഷൻ വന്നതോടെ മൊബൈൽ ക്യാമറയിൽ വരെ സിനിമ ചെയ്യാം. മാത്രമല്ല ഇപ്പോഴത്തെ തലമുറ ടെക്‌നിക്കലി വളരെ ബ്രില്യന്റ് ആണ്. അവർക്ക് സിനിമ ചെയ്യാൻ ഈസിയാണിപ്പോൾ. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് സിനിമ ചെയ്യുന്നുണ്ട്. നമുക്കത് പറ്റുമെങ്കിൽ ആസ്വദിക്കാം. അല്ലെങ്കിൽ നമുക്കത് നന്നായി തോന്നിയില്ല എന്നു പറയാം. അയാളുടെ കഴിവുകൾ മോശമാണെന്ന് പറയാൻ നമുക്കാർക്കും അവകാശമില്ല. ഒരാളെയും അണ്ടർ എസ്‌റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് സിനിമയിൽ നിന്ന് ഞാൻ പഠിച്ചിട്ടുള്ളത്. നമ്മൾ ആരെയൊക്കെ കളിയാക്കാൻ പോയിട്ടുണ്ടോ പിന്നീട് അവന്റെ പിറകെ തന്നെ പോകുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്’ ദിലീപ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…