മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ദിലീഷ് പോത്തൻ. തൊട്ടതെല്ലാം പൊന്നാക്കിയ ദിലീഷ് പോത്തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അണ്ടർ വെയർ മാത്രം ധരിച്ച് കൂട്ടുകാരോടൊപ്പം നിൽക്കുന്ന ചിത്രമാണ് ദിലീഷ് പോത്തൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുളിസീൻ @ 1999 എന്ന ക്യാപ്‌ഷനോട് കൂടെയാണ് ചിത്രം അദ്ദേഹം പങ്കുവെച്ചത്. പണ്ട് കോളേജ് കാലത്തുള്ള ഈ ചിത്രം ഇപ്പോൾ ഏറെ വൈറലായി കഴിഞ്ഞു. ഇതിന് വളരെ രസകരമായ കമന്റുകളും നൽക്കുന്നുണ്ട് പ്രേക്ഷകർ. ഇതും പോത്തേട്ടൻ ബ്രില്യൻസ് ആണോ എന്നാണ് ചിലർ ചോദിക്കുന്നത്.
2010-ൽ പുറത്തിറങ്ങിയ ’’9 KK റോഡ്’’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷ് പോത്തന്റെ തുടക്കം. തുടർന്ന് 22 ഫീമെയിൽ കോട്ടയം, ടാ തടിയാ, ഗാംഗ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു)[8] . സാൾട്ട് ആന്റ് പെപ്പർ (2011) എന്ന ചിത്രത്തിൽ അഭിനയിച്ച ചെറിയ വേഷം ശ്രദ്ധിക്കപ്പെട്ടു. 22 ഫീമെയിൽ കോട്ടയം (2012), ഇടുക്കി ഗോൾഡ്(2013), ഗാംഗ്സ്റ്റർ(2014), ഇയ്യോബിന്റെ പുസ്തകം(2014) റാണി പത്മിനി(2015) എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു. ദിലീഷ് നായർ സംവിധാനം ചെയ്ത ടമാർ പഠാർ എന്ന ചിത്രത്തിന്റെ മുഖ്യ സഹസംവിധായകനായിരുന്നു. 2016-ൽ മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്രസംവിധായകനായി. രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും 2017 ജൂൺ 30-ൻ റിലീസായി. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള വനിതാ ഫിലിം അവാർഡ് കരസ്ഥമാക്കി[10]. തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലൂടെ 2016-ലെയും 2017-ലെയും മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്ക്കാരങ്ങൾ തുടർച്ചയായി നേടി അപൂർവ്വ നേട്ടത്തിനുടമയായി. തിരക്കഥാകൃത്തായ ശ്യാം പുഷ്കരനുമൊത്ത് ‘വർക്കിങ്ങ് ക്ലാസ്സ് ഹീറോ’ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ കമ്പനി ആരംഭിച്ചു
. ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’ (2019) ആണ് ഈ ബാനറിൽ നിർമ്മിച്ച ആദ്യചിത്രം
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…