Dileesh Pothan Wants Everybody to Sleep 6 Hours But DOP Shyju Khalid Leaves Sleep Behind for Kumbalangi Nights
സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് ഫെബ്രുവരി 7ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ശ്യാം പുഷ്ക്കരൻ തിരക്കഥയും നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമാണവും നിർവഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും ആദ്യഗാനത്തിനും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്സ് ട്രെയ്‌ലർ ഇന്ന് വൈകിട്ട് പുറത്തിറങ്ങുന്നുണ്ട്.
അതിനിടയിൽ ശ്യാം പുഷ്ക്കരൻ ഡയറീസ് എന്ന പേരിൽ ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പങ്ക് വെക്കുന്നുണ്ട്. ആദ്യ വീഡിയോയിൽ സൗബിന്റെ രസകരമായ ഡബ്ബിങ് ആയിരുന്നു പങ്ക് വെച്ചത്. രണ്ടാമത്തെ വീഡിയോയിൽ ചിത്രത്തിന്റെ ക്രൂവിന് നിർമാതാവ് കൂടിയായ ദിലീഷ് പോത്തൻ നൽകുന്ന ടിപ്‌സും. ഇപ്പോൾ മൂന്നാമത്തെ വീഡിയോ അവർ പുറത്തിറക്കിയിരിക്കുന്നതിൽ അതിൽ ക്യാമറമാൻ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവാണ് എടുത്തു കാണിച്ചിരിക്കുന്നത്. എല്ലാവരും 6 മണിക്കൂർ നിർബന്ധമായും ഉറങ്ങണം എന്ന് ദിലീഷ് പോത്തൻ പറയുമ്പോഴും ഈ സിനിമക്ക് വേദി ഊണും ഉറക്കവും മാറ്റി വെച്ചിരിക്കുകയാണെന്നാണ് ഷൈജു ഖാലിദ് വെളിപ്പെടുത്തുന്നത്..!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…