Categories: OthersVideos

പ്രണയവുമല്ല.. തേപ്പുമല്ല… മനസ്സ് കീഴടക്കുന്ന കഥ; പ്രേക്ഷകരെ അമ്പരപ്പിച്ച് ദിൽഖുഷ്

കണ്ടറിഞ്ഞതോ …ഇതോ ..ഇതോ … ആഹാ എത്ര മനോഹരമായാണ് ഈ കഥയും, അതിലെ പ്രണയവും, വരികളുടെ അർത്ഥവും, അതിലെ സംഗീതവും ഒരുപോലെ സംഗമിക്കുന്നത്. കണ്ടറിയേണ്ട കഥ തന്നെയാണ് ദിൽഖുഷ്. എന്തുകൊണ്ടെന്നല്ലേ. നിർവചനങ്ങൾക്കും, അനുഭൂതികൾക്കപ്പുറമാണ് പ്രണയം. രണ്ട് പേർക്കിടയിൽ ഉടമ്പടിയില്ലാത്ത വികാരം. അത് അത്രമേൽ മനോഹരമായി പകർത്തിവെച്ച നിരവധി സിനിമകളും മലയാളത്തിലുണ്ടായിട്ടുണ്ട് എന്നാൽ അതിനൊക്കെ പൊളിച്ചെഴുതുകയാണ് “ദിൽഖുഷ്” എന്ന കൊച്ച് സിനിമ. ഇതുവരെ കണ്ടു മടുത്ത പ്രണയ കഥകളിൽ നിന്നും അൽപ്പം വേറിട്ട ഈ ഹ്രസ്വ ചിത്രം കഥയെഴുതി, സംവിധാനം ചെയ്‍‍‍‍തിരിക്കുന്നത് മിഥുൻ M S ആണ്. ഈ ചിത്രം റൊമാന്‍റിക് ഡ്രാമ ക്രാഫ്‍‍റ്റിൽ മികച്ചു നിൽക്കുന്നുവെങ്കിലും ചിത്രത്തിന്റെ യഥാർത്ഥ കഥ ക്ലൈമാക്സിലെ പ്രേക്ഷകന് അറിയാൻ സാധിക്കൂ.

 

ചലച്ചിത്ര താരം കൂടിയായ യദു കൃഷ്ണയാണ് ദിൽഖുഷിലെ മറ്റൊരു പ്രധാന ആകർഷണം. ചെന്നൈ കലാക്ഷേത്രയിൽ നിന്നും ഭരതനാട്യത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയ യദുവിന്റെ സ്ക്രീൻ പ്രെസെൻസ് ദിൽഖുഷിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. ചടുലമായ നോട്ടത്തിലും, നടത്തത്തിലും, പ്രണയാർദ്രമായ പുഞ്ചിരിയിലും നായികയും, നായികയോടൊപ്പം പ്രേക്ഷകനും അതിൽ ലയിച്ചങ്ങനെ നിൽക്കും. നൃത്ത അധ്യാപകനും, കൂടിയാണ് യദു. മലയാള സിനിമയിൽ മികച്ച അവസരങ്ങൾ എത്തിയ സമയത്താണ് കൊറോണയുടെ വരവ്. അതോടെ ഷൂട്ടിൽ ഉണ്ടായിരുന്ന കുറച്ചു നല്ല ചിത്രങ്ങൾ റിലീസിങ് വൈകി. ഈ അവസരത്തിലാണ് ദിൽഖുഷിലേക്ക് ക്ഷണം വരുന്നത്. ദിൽഖുഷ് യൂട്യൂബിൽ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ നായകനും ഹാപ്പി ആണെന്ന് പറയാം. പദ്മഭൂഷൻ അവാർഡ് ജേതാവായ പ്രൊഫ. സി.വി ചന്ദ്രശേഖറിന്റെ ശിഷ്യനും കൂടിയായ യദു ദൂരദർശനിൽ ഗ്രേഡ് ആർട്ടിസ്റ്റാണ്.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെയും ഭാഗമാകാൻ യദുവിനു കഴിഞ്ഞു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. വെയിൽ, ലളിതം സുന്ദരം എന്നീ ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago