Categories: MalayalamNews

“ചിത്രീകരണത്തിനിടെ മൂന്ന് തവണയാണ് വണ്ടി മറിഞ്ഞത്; ഭാഗ്യം കൊണ്ടാണ് തിരിച്ച് വീട്ടിലെത്തിയത്” കുങ്‌ഫു മാസ്റ്റർ വിശേഷങ്ങളുമായി എബ്രിഡ് ഷൈൻ

1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നിങ്ങനെ മൂന്നും മൂന്ന് തരത്തിലുള്ള ജോണറുകളിൽ ഒരുക്കിയ സംവിധായകൻ എബ്രിഡ് ഷൈൻ തന്റെ പുതിയ ചിത്രമായ കുങ്‌ഫു മാസ്റ്ററുമായി എത്തുകയാണ്. ആദ്യ സിനിമയിൽ ക്രിക്കറ്റും രണ്ടാമത്തെ സിനിമയിൽ യഥാർത്ഥ ജീവിതത്തിലെ പോലീസിനെയും മൂന്നാമത്തെ സിനിമയിൽ ക്യാമ്പസും വിഷയമാക്കിയ എബ്രിഡ് ഷൈൻ തന്റെ നാലാമത്തെ സിനിമയായ കുങ്‌ഫു മാസ്റ്ററിൽ ഫിസ്റ്റ് ഫൈറ്റാണ് വിഷയമാക്കിയിരിക്കുന്നത്. ഹിമാലയൻ താഴ്‌വരയിൽ കനത്ത മഞ്ഞിലാണ് ചിത്രം ഷൂട്ട് ചെയ്‌തത്‌. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വെച്ച് എബ്രിഡ് ഷൈൻ.

നല്ല ബുദ്ധിമുട്ടായിരുന്നു തണുപ്പത്തുള്ള ചിത്രീകരണം. പുറത്ത് ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും മഞ്ഞ് എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നത്. അല്ലാതെ ആകെ കണ്ടിട്ടുള്ളത് ഫോട്ടോയിലും വീഡിയോയിലുമൊക്കെയാണ്. തണുപ്പുകാരണം ബാത്ത് റൂമില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥ. തെര്‍മല്‍ വസ്ത്രങ്ങളായിരുന്നു ആശ്രയം. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന സമയത്ത് ലൈറ്റ് വെയ്റ്റ് ഷൂവാണ് താരങ്ങള്‍ ധരിച്ചിരുന്നത്. അവരും നന്നായി ബുദ്ധിമുട്ടി. പിന്നെ വെളിച്ചം വളരെ കുറവായിരുന്നു. രാവിലെ പത്ത് മണിക്ക് വെളിച്ചം വന്നാല്‍ നാല് മണിയാകുമ്പോഴേക്കും പോകും. എന്നിരുന്നാലും സ്‌ക്രീനില്‍ അതെല്ലാം നന്നായി വരും എന്ന ശുഭപ്രതീക്ഷയിലാണ് അതെല്ലാം ചിത്രീകരിച്ചത്. പിന്നെ നല്ല മഞ്ഞായതിനാല്‍ വാഹനം തെന്നിപ്പോകും. ഒരുഭാഗത്താകട്ടെ കൊക്കയും. ചിത്രീകരണത്തിനിടെ മൂന്ന് തവണയാണ് വണ്ടി മറിഞ്ഞത്. ഭാഗ്യമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തിരിച്ച് വീട്ടിലെത്തിയത്.

പൂമരത്തിലെ നായികയായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നീത പിള്ളയാണ് ചിത്രത്തിലെ നായിക. തീയറ്റർ ആർട്ടിസ്റ്റായ സനൂപ്, പുതുമുഖം ജിജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 24നാണ് ചിത്രം തീയറ്ററുകളിൽ എത്തുക.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago