സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പാച്ചുവും അദ്ഭുതവിളക്കും. ചിത്രം തിയറ്ററുകളിലും അതിനുശേഷം ഒടിടിയിലും മികച്ച അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്. ചിത്രത്തിൽ ഹംസധ്വനി എന്ന നായിക കഥാപാത്രമായി എത്തിയത് അഞ്ജന ജയപ്രകാശ് ആയിരുന്നു. അഖിലിന് ഹംസധ്വനിയെ കിട്ടുന്നത് അറിയാതെ അയച്ച ഒരു ഇ മെയിലിൽ നിന്ന് ആയിരുന്നു. അഞ്ജനയുടെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച സന്ദേശത്തിൽ പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിലേക്ക് അഞ്ജന എത്തിയ വഴിയെക്കുറിച്ചാണ് അഖിൽ സത്യൻ വാചാലനായത്.
സിനിമയിലെ നായികയാകാൻ 20 പേരെ ആയിരുന്നു കാസ്റ്റിങ്ങ് ഡയറക്ടർ പരിഗണിച്ചത്. എന്നാൽ ഇവരിലാരും തന്നെ കഥാപാത്രത്തിന് യോജിക്കുന്നവർ ആയിരുന്നില്ല. ഇതിനെ തുടർന്ന് അടുത്ത ദിവസം തന്നെ കൂടുതൽ പേരെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ, സിനിമയിലെ ചെറിയൊരു വേഷത്തിനായി കാസ്റ്റിംഗ് ഡയറക്ടർ അയച്ച ഇ-മെയിലിന് ഒപ്പം നായികയായി പരിഗണിക്കേണ്ടവർക്കുള്ള ഇ-മെയിലും അറിയാതെ അയച്ചിരുന്നു. അഭിനയിച്ചു കാണിക്കേണ്ട ഭാഗവും ഡയലോഗ്സും ഒക്കെ ഉണ്ടായിരുന്നു. രാത്രി കാസ്റ്റിങ്ങ് ഡയറക്ടർക്ക് ലഭിച്ച മെയിലിൽ ഈ രണ്ട് വേഷങ്ങളും അഭിനയിച്ച് കാണിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ഉണ്ടായിരുന്നു. ഉടൻ തന്നെ സിനിമയിലെ ടീമിന് കാസ്റ്റിംഗ് ഡയറക്ടർ ഈ ഇ-മെയിൽ അയയ്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ ഈ വീഡിയോയിൽ നിന്നാണ് അടുത്ത ദിവസം അഞ്ജന ജയപ്രകാശ് സിനിമയിലെ നായികയാകുന്നത്.
അഞ്ജനയുടെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഹംസധ്വനിക്കായി പരിഗണിച്ച ബാക്കി എല്ലാവരെയും തള്ളിക്കളയുകയായിരുന്നുവെന്ന് അഖിൽ സത്യൻ പറയുന്നു. സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഗം ഹംസധ്വനിയുടേതാണെന്നും ഹംസ കാരണം വളരെ നാളായി ഗിറ്റാർ വായിക്കാതിരുന്ന ജസ്റ്റിൻ പ്രഭാകരൻ പോലും ഗിറ്റാർ വായിച്ചെന്നും അഖിൽ സത്യൻ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…