സിനിമ എടുക്കുന്നതിന് വായ്പ നിഷേധിച്ച റിസർവ് ബാങ്കിന് എതിരെ സംവിധായകൻ അൽഫോൻസ് പുത്രൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം അറിയിച്ചത്. സിനിമയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലോൺ നൽകുന്നില്ലെന്നും അതിനാൽ റിസർവ് ബാങ്കിലെ സ്റ്റാഫുകളും അംഗങ്ങളും സിനിമ കാണുന്നത് നിർത്തണമെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.
ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ ആർക്കും സിനിമ കാണുന്നതിന് യാതൊരുവിധ അവകാശവും ഇല്ലെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. പശുവിന്റെ വാ അടച്ചു വെച്ചിട്ട് അത് പാല് തരുമെന്ന് പ്രതീക്ഷിക്കരുതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. സിനിമയെ കൊല്ലുന്ന ഈ ഗുരുതരമായ പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയാണെന്നും അൽഫോൻസ് പുത്രൻ വ്യക്തമാക്കി.
നിരവധി പേരാണ് അൽഫോൻസ് പുത്രന്റെ കുറിപ്പിന് അനുകൂലമായും പ്രതികൂലമായും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വായ്പയ്ക്ക് ഈട് പരിഗണിച്ചാണ് ബാങ്കുകൾ ലോൺ നൽകുന്നതെന്നും സിനിമയ്ക്ക് എന്ത് ഈടായി കണ്ടാണ് ബാങ്ക് ലോൺ നൽകുകയെന്നും ചോദിക്കുന്ന ചിലർ. അതേസമയം, കോടിക്കണക്കിന് വരുമാനമുള്ള ഇന്ത്യൻ സിനിമയ്ക്ക് ഒരു ലോൺ കൊടുക്കാൻ ബാങ്കുകാർ ബാധ്യസ്ഥരാണെന്ന് വാദിക്കുന്നവരുമുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…