സിനിമ പഠിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഫിലിം മേക്കിംഗ് ക്ലാസുമായി അൽഫോൻസ് പുത്രൻ

സിനിമ പഠിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഫിലിം മേക്കിംഗ് ക്ലാസുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. സോഷ്യൽ മീഡിയയിലൂടെയാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന എട്ടുതരം ഷോട്ടുകൾ കൊണ്ട് റീൽസ് ഉണ്ടാക്കി അയയ്ക്കുന്നവരിൽ നിന്ന് തിര‌‌ഞ്ഞെടുക്കപ്പെടുന്നവർക്കാണ് ക്ലാസ്.

അൽഫോൻസ് പുത്രൻ പങ്കുവെച്ച കുറിപ്പ്, ‘സിനിമ പഠിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും വേണ്ടി, ഫിലിം മേക്കിംഗിനെ കുറിച്ചുള്ള എന്റെ ആദ്യ ക്ലാസ്. ഇത് പരീക്ഷിച്ച എല്ലാവർക്കും എനിക്ക് അയയ്ക്കാം, (എക്സ്ട്രീം ലോങ് ഷോട്ട്, ലോങ് ഷോട്ട്, ഫുൾ ഷോട്ട്, നീ ഷോട്ട്, മിഡ് ഷോട്ട്, മിഡ് ക്ലോസ് അപ് ഷോട്ട്, ക്ലോസ് അപ് ഷോട്ട്, എക്സ്ട്രീം ക്ലോസ് അപ് ഷോട്ട് എന്നിവ റീൽസ് അക്കി അയക്കുക. സിനിമാറ്റൊഗ്രഫി, എഡിറ്റിങ് എന്നിവയിൽ താൽപര്യമുള്ളവർ അതും റീൽസിൽ പരീക്ഷിക്കാം). എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ തിരികെ മെസ്സേജ് അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യും. എല്ലാവർക്കും ആശംസകൾ. ഗോപാലൻ ചേട്ടന്റെ പ്രിയപ്പെട്ട ഡയലോഗ് നിങ്ങൾക്കെല്ലാവർക്കും വേണ്ടി പറയുന്നു ( സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഡയലോഗാണ്) ഇനിമേ താൻ ആരംഭം…’

 

സൂപ്പർ ഹിറ്റ് ആയിരുന്ന പ്രേമം എന്ന സിനിമയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോൾഡ്. എന്നാൽ, സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾക്ക് ഗോൾഡ് വിധേയമായിരുന്നു. ഇതിനെതിരെ സംവിധായകൻ രംഗത്ത് എത്തിയിരുന്നു. സിനിമ ഇഷ്ടമായില്ല എന്ന് പറയാം എന്നും എന്നാൽ തന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോ​ഗ്യത ഇന്ത്യയിൽ താൻ ആകെ കണ്ടത് കമൽ ഹാസനിൽ മാത്രമാണ് എന്നും അൽഫോൺസ് പറഞ്ഞിരുന്നു. ഇതും ട്രോളുകാർ ഏറ്റെടുത്തു. ഇത്തരം അധിക്ഷേപങ്ങളുണ്ടായാൽ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് തന്റെ എല്ലാ പോസ്റ്റുകളും അൽഫോൺസ് പിൻവലിക്കുകയും പ്രൊഫൈൽ ചിത്രം മാറ്റുകയും ചെയ്തിരുന്നു. അതിന് ശേഷമുള്ള അൽഫോൺസിന്റെ ആദ്യത്തെ പോസ്റ്റാണ് ഇത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago