‘ഗോൾഡ് മൂവി വർക്കായില്ലെങ്കിലോ’?; ആരാധകന്റെ ചോദ്യത്തിന് ചങ്കു തകർന്ന മറുപടിയുമായി അൽഫോൻസ് പുത്രൻ

സംവിധായകൻ അൽഫോൻസ് പുത്രൻ പുതിയതായി ഒരുക്കുന്ന ചിത്രമാണ് ‘ഗോൾഡ്’ സിനിമ. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയും പൃഥ്വിരാജുമാണ് നായകർ. ചിത്രത്തിൽ നടൻ അജ്മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വന്നേക്കരുത് എന്നായിരുന്നു ഗോൾഡ് സിനിമയെക്കുറിച്ച് അൽഫോൻസ് പുത്രൻ പറഞ്ഞത്. ഇപ്പോൾ ഗോൾഡ് സിനിമയെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ.

‘ഗോൾഡ് മൂവി വർക് ആയില്ലെങ്കിൽ അൽഫോൻസ് പുത്രൻ ലോ ആവുവോ’ എന്നാണ് കമന്റ് ബോക്സിൽ ഒരു ആരാധകൻ ചോദിച്ചത്. അതിന് അൽഫോൻസിന്റെ മറുപടി, ‘ഗോൾഡ് മൂവി വർക് ആയില്ലെങ്കിൽ സങ്കടം വരും. ഞാൻ ഒരു പ്രതിമയല്ല. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. എനിക്ക് നല്ല സങ്കടം വരും’ – ഇങ്ങനെ ആയിരുന്നു. നിരവധിപേരാണ് അൽഫോൻസ് പുത്രന്റെ കമന്റിന് ലൈക്ക് രേഖപ്പെടുത്തിയത്.

‘നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.’ – എന്നായിരുന്നു ഗോൾഡ് സിനിമയെക്കുറിച്ച് അൽഫോൻസ് പുത്രൻ പറഞ്ഞത്. ചിത്രത്തിൽ ജോഷി എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോൾ സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് നയൻ‌താര എത്തുന്നത്. ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, ബാബുരാജ്, ജഗദീഷ്, ലാലു അലക്‌സ്, ശബരീഷ്, ദീപ്‌തി സതി തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Alphonse Puthren – Prithviraj Sukumaran – Nayanthara movie Gold teaser
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago