മലയാളത്തിന്റെ പ്രിയതാരങ്ങളായ ഫഹദിനെക്കുറിച്ചും നസ്രിയയെക്കുറിച്ചും മനസു തുറന്ന് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ. മൂവി മാനിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഫാസിൽ മകനെയും മരുമകളെയും കുറിച്ച് മനസു തുറന്നത്. നസ്രിയ അപ്ഡേറ്റഡ് ആണെന്ന് പറഞ്ഞ് ഫാസിൽ നസ്രിയ എല്ലാ സിനിമകളും കാണുമെന്നും വ്യക്തമാക്കി. ‘പക്ഷേ, പുള്ളിക്കാരി പ്രൊഫഷണൽ ആർട്ടിസ്റ്റ് അല്ല. ആയിരുന്നിരിക്കാം. പക്ഷേ, വിവാഹത്തിന് ശേഷം പുള്ളിക്ക് കുടുംബബന്ധങ്ങളിലോട്ടാണ് താൽപര്യം. ഫഹദുമായിട്ട് വീട് ഇന്റീരിയർ ചെയ്യുന്നു. പെട്ടെന്ന് അഭിനയിക്കാൻ തോന്നി ഒരു കഥാപാത്രം മുന്നോട്ട് വന്നു കഴിഞ്ഞാൽ ചാടി ചെയ്യും. ഇപ്പോഴും എനിക്ക് തോന്നുന്നത് അങ്ങനെയാണ്. മലയാളത്തിൽ തന്നെ കഥ കേട്ടിട്ട് ഓ ഇതു ഞാൻ ചെയ്താൽ ശരിയാകത്തില്ല എന്നും പറഞ്ഞ് വിട്ടുകളയും. ഫഹദും നസ്രിയയും ഏകദേശം അങ്ങനെയൊരു സിങ്കുണ്ട്.’ – ഫാസിൽ പറഞ്ഞു.
‘ഫഹദ് അഭിനയിച്ച വിക്രം എന്ന പടം അത് മലയാളത്തിൽ ഡബ്ബ് ചെയ്യാനായിട്ട് വിളിച്ചപ്പോൾ ഫഹദ് പറ്റില്ലെന്ന് പറഞ്ഞു. കാരണം, അതിന്റെ ഫയറ് പോയി. തമിഴിൽ വന്ന് തമിഴില് ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോൾ അതിന്റെ ഫയറ് പോയി. വീണ്ടും മലയാളത്തിൽ ആർട്ടിഫിഷ്യൽ ആകാൻ പറ്റത്തില്ല. അതു തന്നെയാണ് നസ്രിയയും. തെലുങ്കിൽ ഒരു പടം ചെയ്യുന്നു. ഹിറ്റായി പടം. അവര് വന്ന് മലയാളത്തിൽ ഡബ്ബ് ചെയ്യാൻ പറഞ്ഞപ്പോൾ ചെയ്തില്ല. അപ്പോൾ ഇവർ രണ്ടു പേർക്കും ഫയർ ഉണ്ടാകണം. ആ ഫയർ ഉണ്ടായാലേ അവർ പടം ചെയ്യുകയുള്ളൂ. വളരെ ചുരുക്കം കേസിലേ അണ്ടർ പ്രഷർ ചെയ്യേണ്ടി വരാറുള്ളൂ.’
നസ്രിയ വന്നതിനു ശേഷം ഫഹദ് ഒന്നുകൂടി കുറേ ബെറ്റർ ആയി മാറിയെന്നും ഫാസിൽ പറഞ്ഞു. അല്ലായിരുന്നെങ്കിൽ വേറെ വല്ല റൂട്ടിലൊക്കെ ഫഹദ് പോയി പോയേനെ. നസ്രിയയുടെ ഒരു സാന്നിധ്യം ഫഹദിന് ഭയങ്കര ഹെൽപ് ഫുൾ ആയിട്ടുണ്ടെന്നും ഫാസിൽ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…