ലാലേട്ടൻ ചുമ്മാ ഒരേ പൊളി; ആറാട്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയെന്ന് അരുൺ ഗോപി

ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും സഫലമാക്കി നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ തിയറ്ററുകളിൽ തുടങ്ങിയിട്ട് രണ്ട് ദിവസം. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 18നാണ് റിലീസ് ആയത്. തിയറ്ററുകളിൽ വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന് പ്രേക്ഷകർ നൽകിയ സ്വീകരണത്തിന് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിൽ എത്തി മോഹൻലാൽ നന്ദി അറിയിച്ചിരുന്നു. ആറാട്ടിനെ പ്രകീർത്തിച്ച് താരങ്ങളും സംവിധായകരും സോഷ്യൽ മീഡിയയിൽ എത്തി. ആറാട്ട് പേര് പോലെ തന്നെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയാണെന്ന് സംവിധായകൻ അരുൺ ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

അരുൺ ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘ആറാട്ട്…! പേര് പോലെ ശരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയാണ്..!! ഇലക്ടറിഫയിങ് പെർഫോമൻസ്..!! സിനിമ അവകാശപ്പെടുന്നത് പോലെ an unrealistic എന്റർടൈൻമെന്റ്..!! സിനിമ ആഘോഷിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ആറാട്ട് നിങ്ങളെ നിരാശരാക്കില്ല..!! ലാലേട്ടൻ ചുമ്മാ ഒരേ പൊളി..! ആശംസകൾ’ – അരുൺ ഗോപി കുറിച്ചു. മോഹൻലാൽ, ബി ഉണ്ണിക്കൃഷ്ണൻ, ഉദയ് കൃഷ്ണ എന്നിവരെ ടാഗ് ചെയ്ത് ആയിരുന്നു അരുൺ ഗോപിയുടെ പോസ്റ്റ്.

അതേസമയം, നെയ്യാറ്റിൻകര ഗോപനെയും ആറാട്ട് സിനിമയെയും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് മോഹൻലാൽ നന്ദി പറഞ്ഞത്. ആറാട്ട് എന്ന പേര് തന്നെ ഒരു ഫെസ്റ്റിവൽ മൂഡിനെ വെച്ചിട്ടാണ് നമ്മൾ വെച്ചിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. അത് രണ്ടു കൈയും നീട്ടി സ്വീകരിച്ചതിൽ ഒരുപാട് സന്തോഷവും ഒരുപാട് നന്ദിയുമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഒരുപാട് പേരോട് നന്ദി പറയാനുണ്ടെന്നും പ്രത്യേകിച്ച് എ ആർ റഹ്മാനോട് വളരെയധികം നന്ദി പറയുന്നെന്നും മോഹൻലാൽ പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago