Categories: MalayalamNews

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നാട്ടിലെ 5 കുട്ടികൾക്ക് ടാബ് ലെറ്റുകൾ നൽകാൻ ഒരുങ്ങി അരുൺ ഗോപി

കൊറോണഭീതിയിൽ ലോകം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ പഠനവും ഓൺലൈനായി തീർന്നിരിക്കുകയാണ്. അതിനിടയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ല എന്ന കാരണത്താൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്‌ത വാർത്തയും മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിടയിലാണ് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത തന്റെ നാട്ടിലെ 5 കുട്ടികൾക്ക് ടാബ് ലെറ്റുകൾ നൽകാൻ സംവിധായകൻ അരുൺ ഗോപി ഒരുങ്ങിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

“ഓൺലൈൻ ക്ലാസുകൾ എന്ന ആശയം അഭിനന്ദനാർഹമാണ് സംശയമില്ല…!! പക്ഷെ ഈ അദ്ധ്യയനവർഷം ഓൺലൈൻ വഴി തുടങ്ങുന്നു എന്ന് കേട്ടപ്പോൾ മുതൽ മനസ്സിലൊരു സങ്കടമുണ്ടായിരുന്നു… ഇതൊന്നും എത്തിപ്പിടിക്കാൻ പറ്റാത്ത ഇതൊന്നും കെട്ടുപോലും പരിചിതമില്ലാത്ത എത്രയോ കുട്ടികൾ കുടുംബങ്ങൾ ഈ നാട്ടിലുണ്ടെന്നു..!! എന്റെ ഗ്രാമമായ ഇടവയിൽ ഭൂരിപക്ഷം കുട്ടികൾക്കും ഈ ഓൺലൈൻ സാധ്യതകൾ ഒരു പക്ഷെ അന്യമായിരിക്കും എന്നെനിക്കുറപ്പാണ്.. അവരെ ഓർത്തു മനസ്സ് വിഷമിച്ചിരുന്നു..!! നമ്മുക്കൊപ്പം സർക്കാരുണ്ട് ശെരിയാണ് പക്ഷെ അവിടെയും ചില പരിമിതികളുണ്ടല്ലോ… അതിനെ മറികടക്കാൻ നമ്മൾ തന്നെ ഇറങ്ങണം… എറണാകുളത്തിന്റെ പ്രിയ MP സുഹൃത്തായ ഹൈബിയുടെ ഈ ആശയം അഭിനന്ദനാർഹമാണ്… തീർച്ചയായും ഞാനുമിതു ഏറ്റെടുക്കുന്നു. എന്റെ നാട്ടിലെ അർഹരായ 5 കുട്ടികൾക്ക് ടാബ് വാങ്ങി നല്കാൻ ഞാനുമുണ്ട്..!!”


ഇതിന് പിന്തുണയുമായി ഹൈബി ഈഡനും രംഗത്തെത്തിയിട്ടുണ്ട്. 10 വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റുകൾ നൽകുന്ന ഹൈബി ഈഡനെ പിന്തുണച്ചു കൊണ്ടാണ് അരുൺ ഗോപി ഈ പ്രഖ്യാപനം നടത്തിയതും.

മലയാള സിനിമയുടെ പ്രിയ സംവിധായകൻ ശ്രീ. അരുൺ ഗോപി ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത അദ്ദേഹത്തിന്റെ നാട്ടിലെ 5 കുട്ടികൾക്ക് ടാബ് ലെറ്റുകൾ നൽകാനുള്ള സന്നദ്ധത അറിയിച്ച്, നമ്മുടെ ഉദ്യമത്തിന് പിന്തുണ നൽകിയിരിക്കുകയാണ്..

ഇനിയും നഷ്ടപ്പെടാത്ത മനുഷ്യത്വം നമ്മുടെ മനസുകളിലുണ്ട് എന്ന് നാം തെളിയിക്കേണ്ട സമയമാണ്. നമ്മുടെ നാട്ടിൽ ഇനിയൊരു കുട്ടി, പഠന സൗകര്യമില്ലാതെ ആത്മഹത്യ ചെയ്യരുത്..

നമുക്കൊരുമിക്കാം….

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago