മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് നീലവെളിച്ചം. ഇതിന് അദ്ദേഹം തന്നെ ഒരുക്കിയ തിരക്കഥയെ ആധാരമാക്കി സംവിധാനം ചെയ്യപ്പെട്ട സിനിമയാണ് ഭാർഗവിനിലയം. ഏകദേശം ഭാർഗവിനിലയം അതേപടി പിന്തുടർന്ന് ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് നീലവെളിച്ചം.
ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ, റിമ കല്ലിങ്കൽ, റോഷൻ മാത്യു എന്നീ താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായ നീലവെളിച്ചത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ബഷീറിന്റെ തന്നെ തിരക്കഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബു നീലവെളിച്ചം ഒരുക്കിയത്. ഏപ്രിൽ 20ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആഷിഖ് അബുവും സംഘവും കഴിഞ്ഞദിവസം ദുബായിൽ എത്തിയിരുന്നു. ദുബായിലെ പ്രസ് മീറ്റിനിടെ ആഷിഖ് അബുവിനോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹവും പിന്നീട് ഷൈൻ ടോം ചാക്കോയും നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
സിനിമകൾ റിലീസ് ആകുമ്പോൾ എന്തെങ്കിലും ഭയമുണ്ടോ എന്നായിരുന്നു ആഷിഖിനോടുള്ള ഒരു ചോദ്യം. ഒരിക്കലുമില്ല എന്നായിരുന്നു ഇതിന് ആഷിഖിന്റെ മറുപടി. എന്നാൽ ആഷിഖിനോടുള്ള ഈ ചോദ്യത്തിന് ഷൈൻ ടോം ചാക്കോയും മറുപടി നൽകി. ‘ഭയമുണ്ടോന്ന്, പഴയ എസ് എഫ് ഐക്കാരനോട്, മഹാരാജാസിലെ ചെയർമാനോട് ‘ എന്നായിരുന്നു ഷൈനിന്റെ മറുപടി. ആഷിഖ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറാവാൻ വന്ന കാലത്തെ ഓർത്തെടുക്കുകയും ചെയ്തു ഷൈൻ. ഒരാൾ അസിസ്റ്റന്റ് ഡയറക്ടറായി വരുമ്പോൾ പേടിയുണ്ടാകുമെന്നും എന്നാൽ ആഷിഖ് കേറി വന്ന് എല്ലാവരോടും വർത്തമാനം പറയുകയായിരുന്നെന്നും ഷൈൻ പറഞ്ഞു. അതേസമയം, ഏതെങ്കിലും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കാനല്ല താൻ ശ്രമിക്കുന്നതെന്നും നാട്ടുകാരെല്ലാം ആഗ്രഹിക്കുന്ന മെയിൻ സ്ട്രീം സിനിമ ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും ആഷിഖ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…