മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ ‘ആറാട്ട്’ പ്രശംസയ്ക്ക് ഒപ്പം തന്നെ നിരവധി വിമർശനങ്ങൾക്കും വിധേയമായിരുന്നു. ഉദയ് കൃഷ്ണ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ തിരക്കഥ വിമർശിക്കപ്പെട്ട സാഹചര്യത്തിൽ ചിത്രത്തിന്റെ തിരക്കഥാകൃത്തിനെക്കുറിച്ചും മലയാളസിനിമയിലെ മറ്റ് തിരക്കഥാകൃത്തുക്കളെക്കുറിച്ചും മനസ് തുറക്കുകയാണ് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ. നായികയുടെ ചെകിട്ടത്ത് നായകൻ അടിച്ചു കഴിയുമ്പോൾ നായികയ്ക്ക് നായകനോട് പ്രേമം തോന്നുതായിരുന്നു പണ്ട് ഉണ്ടായിരുന്ന ഒരു പൊതു സിനിമാബോധം. ആൺതൃഷ്ണയെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു അത്. അന്നും ഇന്നും അത് ശരിയല്ല. അങ്ങനെ ചെയ്യുന്നത് ഇനി വർക്ക് ആകില്ല എന്ന പൊതുബോധം ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഉദയന്റെ സ്ക്രിപ്റ്റുകളെ ഈ സോഷ്യൽ മീഡിയ പലപ്പോഴും മസാല എന്ന് പറയാറുണ്ട്. ഏറ്റവും ബുദ്ധിമുട്ട് പിടിച്ച പരിപാടിയാണ് അതെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
‘എനിക്ക് വിനീതിനെ ഭയങ്കര ഇഷ്ടമാണ്. വളരെ ബുദ്ധിയുള്ള ഒരു ഫിലിം മേക്കറാണ്. അയാൾക്ക് കൃത്യമായിട്ട് ആളുകളുടെ അടുത്ത് കണക്റ്റ് ചെയ്യാൻ അറിയാം. ഞാൻ എന്തോ ഭയങ്കര സംഭവമാണെന്ന് പറഞ്ഞ് സിനിമ ചെയ്യുന്നില്ല. വളരെ സത്യസന്ധനാണ്. പിന്നെ, നമ്മുടെ എല്ലാവരുടെയും ഉള്ളില് ഒരു പൈങ്കിളി ഉണ്ട്. നമ്മൾ അത് ബലം പിടിച്ച് കളയുന്നതാണ്.’ – അദ്ദേഹം പറഞ്ഞു. അയാള് കറക്റ്റ് നമ്മുടെയുള്ളിലെ ആ ഐറ്റത്തെ വെളിയിലേക്ക് എടുത്തു. അതിന് ഭയങ്കരമായ സിദ്ധിയുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
‘കഴിഞ്ഞ കുറേ കാലമായി തനിക്ക് ഉദയനൊപ്പം വർക് ചെയ്യണമെന്ന് ഉണ്ടെന്നും പത്തിരുപത് വർഷമായി തങ്ങൾ സുഹൃത്തുക്കൾ ആണെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. ഉദയന്റെ സ്ക്രിപ്റ്റുകളെ മസാലപടങ്ങളെന്നാണ് സോഷ്യൽ മീഡിയ ആക്ഷേപിക്കുന്നത്. പക്ഷേ, ഒരു സിനിമ ഗംഭീരവിജയമാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലൊരു കൗശലമുണ്ട്. ഉദയന്റെ എല്ലാ സക്സസ്ഫുൾ സ്ക്രിപ്റ്റിലും അത് കാണാം. റൺവേ, ലയൺ, 20 ട്വന്റി എന്നീ സിനിമകളിൽ അതുണ്ട്. സി ഐ ഡി മൂസ ഒരു ജംപാണ്. അതിനകത്ത് ഒരു ട്രിക്ക് ഉണ്ടെന്നും ഭയങ്കര റെസ്പെക്ട് ഡിമാൻഡ് ചെയ്യുന്ന ഒരു സംഗതി ആണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള പുതു സംവിധായകരിൽ നോട്ടബിൾ ആയി സിനിമ ചെയ്യുന്ന ഒരു മൂന്നു പേരെങ്കിലും അദ്ദേഹത്തോട് സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്തിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പേര് കേട്ടാൽ ഒരിക്കലും ഉദയന്റെ സ്ക്രിപ്റ്റ് ചെയ്യാൻ സാധ്യതയില്ലെന്ന് കരുതുന്ന മൂന്നുപേരാണ്. അവരും തിരിച്ചറിയുന്നുണ്ട് അതിന്റെ ഒരു സാധ്യത. കഴിഞ്ഞ കുറേ കാലമായി ഞാൻ അദ്ദേഹത്തോട് പറയുന്നു നമുക്ക് ഒരു സിനിമ ചെയ്യണമെന്ന്. എന്നോടൊപ്പം വർക് ചെയ്യുന്ന ഉദയനും ഉദയനോട് ഒപ്പം വർക്ക് ചെയ്ത ഞാനും ഭയങ്കരമായിട്ട് എൻജോയ് ചെയ്തു എന്നുള്ളതാണ് ഞാൻ മനസിലാക്കുന്നത്.’ – ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. രണ്ട് സ്ക്രിപ്റ്റ് റൈറ്റേഴ്സ് ഒരുമിച്ച് വർക് ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ തങ്ങൾ തമ്മിൽ ഇല്ലായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. തന്റെ മാടമ്പി, ഗ്രാൻഡ് മാസ്റ്റർ എന്നീ ചിത്രങ്ങളുടെ സ്ക്രിപ്റ്റ് സിനിമ ആകുന്നതിന് മുമ്പ് ഉദയൻ വായിച്ചിട്ടുണ്ടെന്നും ട്വന്റി 20 ഉൾപ്പെടെയുള്ള സിനിമകളിൽ ഉദയൻ കാര്യമായിട്ട് തന്നോട് സ്ക്രീൻപ്ലേ ഡിസ്കസ് ചെയ്തിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. അത് ഉദയനുമായി മാത്രമല്ലെന്നും റാഫി മെക്കാർട്ടിൻ, സിദ്ദിഖ്, ബെന്നി പി നായരമ്പലം, രൺജി പണിക്കർ ഇവരെല്ലാം ചില കാര്യങ്ങൾ കോമൺ ആയി ഡിസ്കസ് ചെയ്യാറുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. എഴുത്തുകാർ തമ്മിൽ അത്തരത്തിൽ ഒരു സൗഹൃദം ഉണ്ടെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…