കഴിഞ്ഞദിവസം ആയിരുന്നു എഴുത്തുകാരനും സംവിധായകനുമായ നജീം കോയയുടെ മുറിയിൽ കയറി എക്സൈസ് വകുപ്പ് പരിശോധന നടത്തിയത്. നജീം കോയയെ പരിശോധിക്കാൻ തിരുവനന്തപുരത്ത് നിന്നാണ് സംഘം ഈരാറ്റുപേട്ടയിൽ എത്തിയത്. നജീം കോയയെ പരിശോധിക്കാൻ ഇത്രയും ഉത്സാഹം കാണിച്ച എക്സൈസ് സംഘം സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ടിനി ടോം നടത്തിയ വെളിപ്പെടുത്തലിൽ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മൊഴി എടുക്കാത്തതെന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ. നജീം കോയയുടെ മുറിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബി ഉണ്ണിക്കൃഷ്ണൻ ഇങ്ങനെ പറഞ്ഞത്.
ടിനി ടോം ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണ്. എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായിട്ടും ടിനി ടോമിനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ ചോദിച്ചു. നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ട വരെ വരാന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ടിനി ടോമിന്റെ മൊഴി എടുത്തില്ലെന്ന് ഉണ്ണികൃഷ്ണന്‍ ചോദിച്ചു.
ലഹരിമരുന്ന് ഉപയോഗിച്ച് ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് ടിനി ടോം പറയുന്നത്. ഒരു പ്രസ്താവന നടത്തുമ്പോള്‍ അതിന് ഉത്തരവാദിത്വം വേണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ടിനി ടോം എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാണെന്നും ഇക്കാര്യം എക്‌സൈസ് വകുപ്പ് തന്നെ ചോദിക്കണമായിരുന്നെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ മാസം അമ്പലപ്പുഴയില്‍ നടന്ന കേരള സര്‍വകലശാല യൂണിയന്‍ യുവജനോത്സവ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ ആയിരുന്നു ടിനി ടോമിന്റെ ആരോപണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…