ലിയോ തദ്ദേവൂസ് ഭയങ്കര അണ്ടര്‍ റേറ്റഡ് സംവിധായകന്‍; ആ കമന്റ് കൂടുതല്‍ ഉന്മേഷവാനാക്കുന്നു; പന്ത്രണ്ട് തീയറ്ററില്‍ കാണണമെന്ന് ഭദ്രന്‍

കഴിഞ്ഞ ദിവസമാണ് ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് തീയറ്ററുകളില്‍ എത്തിയത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം തീയറ്ററില്‍ തന്നെ കാണണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഭദ്രന്‍ പറഞ്ഞു.

സിനിമ കണ്ട ഒരു ഒരു പെണ്‍കുട്ടിയുടെ കമന്റും ഭദ്രന്‍ പങ്കുവച്ചു.’ലിയോ തദ്ദേവൂസ് ഭയങ്കര അണ്ടര്‍ റേറ്റഡ് സംവിധായകനാണെന്നാണ് കമന്റ്. ലോനപ്പന്റെ മാമ്മോദീസ എന്ന സിനിമ വലിയ തീയറ്റര്‍ വിജയമായില്ല. പക്ഷേ, അതൊരു ഗംഭീര സിനിമ ആയിരുന്നു. ഇന്നിപ്പോള്‍ ഇറങ്ങിയ ‘പന്ത്രണ്ട് ‘ കാണാന്‍ ഉണ്ടായ ഏക കാരണം ലോനപ്പന്‍ എന്ന സിനിമ ആണ്. പന്ത്രണ്ട് ഒരു ഗംഭീര സിനിമ ആണ്. പൂര്‍ണമായി ഒരു സംവിധായകന്റെ സിനിമ. മഹാഭാരതം പോലെ ഒരു പുനര്‍വായന നല്‍കുകയാണ് സംവിധായകനെന്നും കമന്റില്‍ പറയുന്നു. ഈ പെണ്‍കുട്ടി ഇങ്ങനെ പറയണമെങ്കില്‍ പന്ത്രണ്ട് നല്ല സിനിമയായിരിക്കണമെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പന്ത്രണ്ട് ‘എന്ന അക്കത്തിന്റെ ഏറ്റവും വലിയ പ്രസക്തി ലോക രക്ഷകന്‍ ആയ ക്രിസ്തുവിന്റെ 12 ശിഷ്യന്മാര്‍! വ്യത്യസ്ത സ്വഭാവത്തിലും ഡിമെന്‍ഷനിലും എന്നുള്ളത് ആയിരുന്നു അവരൊക്കെയും.

അതില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒറ്റി കൊടുത്ത യൂദാസും ആ ഗണത്തില്‍ ഉണ്ട്. തെറ്റിപ്പോയി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇനി ഈ ഭൂമുഖത്ത് തനിക്ക് ശ്വസിക്കാന്‍ അവകാശം ഇല്ല എന്ന തിരിച്ചറിവ് നുറുങ്ങിയ വേദനയായി…. രോദനമായി…

അവിടെ അയാള്‍ യഥാര്‍ത്ഥ മനുഷ്യന്‍ ആയി ഒരു പച്ചമരക്കൊമ്പില്‍ തൂങ്ങി. ലിയോയുടെ പുതിയ ചിത്രത്തിന്റെ ‘പന്ത്രണ്ട് ‘എന്ന അക്കം എന്തൊക്കെയോ പ്രതീക്ഷിപ്പിച്ചത് പോലെ തന്നെ നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. എനിക്കുകൂടി അഭിമാനിക്കാന്‍ വകയാകുന്നു. എന്റെ അസിസ്റ്റന്റ് ആയിരുന്ന ലിയോ വ്യത്യസ്തമായൊരു സിനിമ ഉണ്ടാക്കിയിരിക്കുന്നു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം തോന്നി. എന്നെ സ്‌നേഹിക്കുന്നവര്‍ ലിയോയുടെ സിനിമ തിയേറ്ററില്‍ കണ്ട് വിജയിപ്പിക്കുക.

യാദൃശ്ചികമായി കണ്ട ഒരു പെണ്‍കുട്ടിയുടെ കമന്റ് എന്നെ കൂടുതല്‍ ഉന്മേഷവാനാക്കുന്നു..
‘ലിയോ തദ്ദേവൂസ് ഭയങ്കര അണ്ടര്‍ റേറ്റഡ് സംവിധായകനാണ്. ലോനപ്പന്റെ മാമ്മോദീസ എന്ന സിനിമ വലിയ തീയേറ്റര്‍ വിജയമായില്ല. പക്ഷേ, അതൊരു ഗംഭീര സിനിമ ആയിരുന്നു. ഇന്നിപ്പോള്‍ ഇറങ്ങിയ ‘പന്ത്രണ്ട് ‘ കാണാന്‍ ഉണ്ടായ ഏക കാരണം ലോനപ്പന്‍ എന്ന സിനിമ ആണ്.

പന്ത്രണ്ട് ഒരു ഗംഭീര സിനിമ ആണ്. പൂര്‍ണമായി ഒരു സംവിധായകന്റെ സിനിമ. മഹാഭാരതത്തിനെ ഒക്കെ പോലെ ഒരു പുനര്‍വായന നല്‍കുകയാണ് സംവിധായകന്‍. കണ്ട് നോക്കുക, രസം ഉണ്ട്. ഈ പെണ്‍കുട്ടി ഇത്തരത്തില്‍ ഒന്ന് പറയണമെങ്കില്‍ 12 നല്ലൊരു സിനിമ തന്നെ ആയിരിക്കും. ദിനങ്ങള്‍ മാറ്റിവയ്ക്കാതെ എത്രയും വേഗം കാണുക.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago