‘പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ചപോലുള്ള അഭിനയ പാടവം’; മമ്മൂട്ടിയെ പ്രശംസിച്ച് ഭദ്രന്‍

മമ്മൂട്ടിയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലെ പ്രകടനമാണ് ഭദ്രന്‍ ചൂണ്ടിക്കാട്ടുന്നത്. പ്രമേയം പഴകിയതാണെങ്കിലും അത് അവതരിപ്പിച്ച രീതിയും മമ്മൂട്ടിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണെന്ന് ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഭീഷ്മപര്‍വ്വത്തില്‍ ജിഗിലറി കട്ട്സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്‌മെന്റ്‌സും ഇല്ലാതെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ലാഘനീയമാണെന്ന് ഭദ്രന്‍ പറഞ്ഞു. ഒറ്റവാക്കില്‍ ‘മൈക്കിള്‍’ എന്ന കഥാപാത്രത്തോടൊപ്പം മേക്കിംഗ് സഞ്ചരിച്ചു എന്ന് പറയാം. മൈക്കിളിന്റെ വെരി പ്രസന്റ്‌സ്. മൊഴികളിലെ അര്‍ഥം ഗ്രഹിച്ച് ഔട്ട്സ്‌പോക്കണ്‍ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോള്‍ മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ടെന്നും ഭദ്രന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭീഷമ പര്‍വ്വം, ഇന്നലെ ആണ് ആ സിനിമ കാണാന്‍ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതല്‍ ലോകാവസാനം വരെ ഈ കുടിപ്പക ആവര്‍ത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ.
എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ challenge ആണ്.

ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളോയുടെ ‘ഗോഡ് ഫാദറി’ന് മുന്‍പും പിന്‍പും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകള്‍ ഉണ്ടായി. എന്തുകൊണ്ട് ‘ഗോഡ് ഫാദര്‍ ‘distinctive ആയിട്ട് കാലങ്ങളെ അതിജീവിച്ച് നില്‍ക്കുന്നു.

അവിടെ നിന്ന് ഭീഷമപര്‍വ്വത്തിലേക്ക് വരുമ്പോള്‍, ജിഗിലറി കട്ട്സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്‌മെന്റ്‌സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ലാഘനീയമാണ്. ഒറ്റവാക്കില്‍ ‘മൈക്കിള്‍’ എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം. മൈക്കിളിന്റെ വെരി പ്രസന്റ്‌സ്. മൊഴികളിലെ അര്‍ഥം ഗ്രഹിച്ച് ഔട്ട്സ്‌പോക്കണ്‍ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോള്‍ മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago