അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് 21 ഗ്രാംസ്. ചിത്രത്തിന്റെ പേരും മുന്നോട്ടുവയ്ക്കുന്ന കഥാപശ്ചാത്തലവും പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ബിബിന്‍ കൃഷ്ണ.
ഒരു വര്‍ഷം ഓസ്‌ട്രേലിയയില്‍ ഇരുന്ന് പൂര്‍ത്തിയാക്കിയതാണ് ചിത്രത്തിന്റെ തിരക്കഥയെന്ന് ബിബിന്‍ കൃഷ്ണ പറയുന്നു. അതിന് ശേഷം നാട്ടില്‍ വന്നു. നിര്‍മാതാവിനെ തേടുന്നതിന് മുന്‍പേ തന്റെ കൈയില്‍ ഉള്ള പരിമിതികള്‍ ഉപയോഗിച്ച് 21 ഗ്രാംസിന്റെ ചില പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നീടാണ് സുഹൃത്തും നിര്‍മ്മാതാവുമായ റിനീഷിനെ കാണാന്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ട് പഴകിയ ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷരെ പിടിച്ചിരുത്താന്‍ എന്ത് ചെയാം എന്നായിരുന്നു എഴുതുമ്പോള്‍ ചിന്തിച്ചത്. സാധാരണ കാണുന്ന ക്ലിഷേ എടുത്തുകളയാന്‍ തന്നാല്‍ ആവുന്ന വിധം ശ്രമിച്ചിട്ടുണ്ട്. ഫീല്‍ ഗുഡ് മൂവിയേക്കാള്‍ തനിക്ക് എളുപ്പം തൃപ്തിപെടുത്താന്‍ പറ്റുന്ന കഥ ത്രില്ലറാണ്. ത്രില്ലര്‍ ആവുമ്പോള്‍ ആളുകളുടെ ഊഹങ്ങള്‍ തെറ്റുന്നത്തോടെ തന്റെ കഥ ജയിക്കും. എഴുതുന്ന സമയത്ത് ലോജിക്കല്‍ വശങ്ങളൊക്കെ മനസിലാക്കിയിരുന്നു. ഒരുപാട് പുസ്തകങ്ങള്‍ പഠിച്ചുവെന്നും ബിബിന്‍ കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…