മണിച്ചിത്രത്താഴ് എന്ന ചിത്രം 25 വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെടുന്നുണ്ട് എങ്കിൽ അതിന്റെ പ്രധാന കാരണം ആ ചിത്രത്തിന്റെ പൂർണത തന്നെയാണ്. തെക്കിനിയും, ഗംഗയും നകുലനും സണ്ണിയും മാടമ്പിള്ളിയുമെല്ലാം ഇന്നും മലയാളി മറന്നിട്ടില്ല. കാരണം കൃത്യമായ ചേരുവകൾ കൃത്യമായ അളവിൽ തന്നെ ചേർത്ത് ഒരുക്കിയെടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്.
“കൃത്യമായ ഹോംവർക്ക് ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച സിനിമയല്ല. മൂന്നര വർഷത്തോളം തിരക്കഥക്കു വേണ്ടി മാത്രം ചെലവഴിച്ചു. വളരെ കൃത്യതയുള്ള തിരക്കഥ. ആ ആത്മവിശ്വാസം ഷൂട്ടിങ്ങ് സമയത്തും ഉണ്ടായിരുന്നു. പക്ഷേ 25 വർഷങ്ങൾക്കിപ്പുറവും ചിത്രം ഇത്രയധികം ചർച്ചയാകുമെന്ന് വിചാരിച്ചിരുന്നില്ല. ‘ഡോ. സണ്ണിയെ മോഹൻലാൽ തന്നെ അവതരിപ്പിക്കുമെന്ന കാര്യത്തിൽ ആദ്യമേ തീരുമാനമായതാണ്. മറിച്ചുള്ള വാർത്തകൾ തെറ്റാണ്.” സംവിധായകൻ ഫാസിൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. സണ്ണിയായി മമ്മൂട്ടിയെയാണ് ആദ്യം പരിഗണിച്ചിരുന്നതെന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…