ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ബാലു വര്‍ഗീസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. പുതുവര്‍ഷത്തില്‍ ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ബാലു വിവാഹിതനാകുന്നു എന്ന വാർത്തയെ എതിരേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയം . താരത്തിന്റെ ജീവിത സഖി ആകുന്നത് നടിയും മോഡലുമായ എലീന കാതറിന്‍ ആണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ബാലു സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഇവരുടെ പ്രണയകഥ സംവിധായകനും നടനുമായി ജീൻ പോൾ ലാൽ തുറന്ന് പറഞ്ഞു.
“രണ്ടു പേരുടെയും കല്യാണം സ്പോണ്‍സര്‍ ചെയ്തത് ഞാനാണെന്ന് പറയാം. എന്റെ രണ്ടാമത്തെ സിനിമയായ ഹായ് അയാം ടോണിയില്‍ അഭിനയിക്കാന്‍ ബാലുവിനെ വിളിച്ചിരുന്നു. അവന്റെ ജോഡിയായി എലീനയെയും. എലീന എന്റെ സ്കൂളില്‍ ജൂനിയര്‍ ആയിരുന്നു. അങ്ങനെ അഭിനയിക്കാന്‍ വന്ന് ഒരു രാത്രി ഇവരെ കാറില്‍ ഇട്ടതാണ് ഇപ്പോള്‍ വിവാഹം വരെ എത്തി നില്‍ക്കുന്നത്.”
മോഡലിംഗ് രംഗത്ത് സജീവമായ എലീന ആരാധകര്‍ക്ക് പരിചിതമായ താരമാണ്. റിയാലിറ്റി ഷോയിലൂടെയാണ് എലീന ഇന്‍ഡസ്ട്രിയല്‍ കാലെടുത്തുവച്ചത്. ഇരുവരും വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എലീന തന്നെയാണ് വിവാഹ വാര്‍ത്തയും പുറത്തു വിട്ടത്.
മോഡലിംഗ് രംഗത്ത് വളരെ സജീവമായ എലീന സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്. മലയാള സിനിമയില്‍ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ ബാലുവിന് സാധിച്ചിട്ടുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ടിലൂടെയാണ് ബാലു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2019 അവസാനിക്കുമ്പോള്‍ താരം ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…