Categories: Uncategorized

ദൃശ്യം മൂന്നിനു വേണ്ടി പുറത്തുനിന്ന് കഥ എടുക്കില്ല, കഥ കേട്ടെന്ന് പറയുന്നത് വാസ്തവമല്ല, ദൃശ്യം മൂന്നിനെക്കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞ് ജീത്തു ജോസഫ്

ദൃശ്യം മൂന്നിനെക്കുറിച്ച പ്രചരിക്കുന്ന ഊഹാപോഹ കഥകൾ തള്ളിക്കളഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും ഒരേ സമയം നിർമിക്കാൻ ആലോചിക്കുന്നതായാണ് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ വന്നത്. ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളും മൂന്നാം ഭാഗത്തിന്റെ ആശയം ജീത്തു ജോസഫിന് മുന്നിൽ അവതരിപ്പിച്ചെന്നും ഇത് ഇഷ്ടപ്പെട്ട ജീത്തു ജോസഫ് മൂന്നാം ഭാഗത്തിന്റെ തിരക്കഥാരചനയിൽ ആണെന്നും ആയിരുന്നു റിപ്പോർട്ടുകൾ. അടുത്ത വര്‍ഷം ചിത്രം നിര്‍മ്മിക്കപ്പെടുമെന്നും ബോളിവുഡ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് വെബ് സൈറ്റ് ആയ പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇത് പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്.

ചിത്രത്തെക്കുറിച്ച് നേരത്തെ തന്നെ ആലോചനയിൽ ഉണ്ടെന്നും എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജീത്തു പറഞ്ഞു. ദ ഫോർത്തിനോട് ആണ് ജീത്തു ഇക്കാര്യം പറഞ്ഞത്. ദൃശ്യം മൂന്നിനായി പുറത്തുനിന്ന് കഥ എടുക്കില്ലെന്നും കഥ കേട്ടെന്ന് പറയുന്നത് വാസ്തവമല്ലെന്നും ജീത്തു പറഞ്ഞു. എല്ലാം ഒത്തു വരുമ്പോൾ മാത്രം സംഭവിക്കേണ്ട സിനിമയാണ് അത്. അതുകൊണ്ടു തന്നെ എപ്പോൾ എങ്ങനെയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജീത്തു വ്യക്തമാക്കി.

2013 ക്രിസ്മസിന് കാര്യമായ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തിയ ദൃശ്യം സിനിമാലോകം തന്നെ കീഴടക്കുകയായിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗം 2021 ഫെബ്രുവരിയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രൈം വീഡിയോയിലൂടെയാണ് എത്തിയത്. ആദ്യ ഭാ​ഗത്തിന് സമാനമായി തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം 2 അവിടങ്ങളിലെല്ലാം ശ്രദ്ധ നേടി.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago