Categories: MalayalamNews

പടയോട്ടത്തിന്റേത് പുതുമയാർന്ന അവതരണശൈലി ; പടയോട്ടത്തെ അഭിനന്ദിച്ച് സംവിധായകൻ ജിബു ജേക്കബ്

ബിജു മേനോൻ നായകനായി എത്തിയ പടയോട്ടം സൂപ്പർ ഹിറ്റിൽ നിന്നും മെഗാഹിറ്റിലേക്ക് ജൈത്രയാത്ര തുടരുകയാണ്.വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ആണ് ചിത്രം നിർമിച്ചത്.

തിരുവനന്തപുരത്തെ പേരു കേട്ട ഗുണ്ടായ ചെങ്കൽ രഘുവിനും സുഹൃത്തുക്കൾക്കും ഒരു ആവശ്യത്തിനായി തിരുവനന്തപുരത്തു നിന്നും കാസർകോടിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു.ആ യാത്രയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് കോമേടിയുടെ പശ്ചാത്തലത്തിൽ പടയോട്ടത്തിൽ ആവിഷ്‌കരിക്കുന്നത്.

ചിത്രത്തെ പുകഴ്ത്തി ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.ജിബുവിന്റെ ആദ്യ സിനിമയായ വെള്ളിമൂങ്ങയിൽ ബിജു മേനോൻ ആയിരുന്നു നായകൻ.അതുപോലെ ജിബുവിന്റെ രണ്ടാം ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ നിർമിച്ചത് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ആണ്.

പോസ്റ്റ് വായിക്കാം :

ആദ്യ സിനിമയിലെ നായകൻ,
രണ്ടാമത്തെ സിനിമയുടെ നിർമ്മാതാവ്,
ഇവർ ഒരുമിച്ച് ഒരു സിനിമയുടെ ഭാഗമാവുന്ന പടയോട്ടം എന്ന പ്രോജക്റ്റ് അനൗൺസ് ചെയ്ത വേളയിൽ തന്നെ ഒരു പാട് സന്തോഷവും പ്രതീക്ഷയും നൽകി…

ആദ്യ ദിവസം തന്നെ പടയോട്ടം തിയ്യേറ്ററിൽ പോയി കാണാൻ പ്രേരിപ്പിച്ചത് ഈ 2 ഘടകങ്ങൾക്കൊപ്പം തികച്ചും പുതുമയാർന്ന പോസ്റ്റർ ഡിസൈൻസുമായിരുന്നു. ട്രാവൽ ഗ്യാങ്ങ്സ്റ്റർ വിഭാഗത്തിൽപ്പെട്ട ആദ്യത്തെ മലയാളം സിനിമയായ പടയോട്ടം മാറ്റത്തെ എന്നും നെഞ്ചോട് ചേർത്ത മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം.. പുതുമയാർന്ന അവതരണശൈലി സ്വീകരിച്ച പുതുമുഖ സംവിധായകനും ,ഈ സിനിമയ്ക്ക് ഒരു സൂപ്പർതാര ഫെസ്റ്റിവൽ സിനിമയുടെ എല്ലാ ചേരുവകൾ ചേർത്ത് അവതരിപ്പിക്കാൻ കൂടെ നിന്ന നിർമ്മാതാവിനും അഭിമാനിക്കാം…

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago