‘തെക്കന്‍ ഭാഷ സരസമായ പ്രയോഗത്തിലൂടെ ചിലര്‍ അഴിഞ്ഞാടുന്നത് കണ്ടപ്പോള്‍ കൗതുകം തോന്നി’; ‘സബാഷ് ചന്ദ്രബോസ്’ മികച്ച ചിത്രമെന്ന് ജിബു

വി.സി അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ്. ചിത്രം ഒറ്റവാക്കില്‍ മികച്ചതെന്ന് പറയാമെന്ന് ജിബു ജേക്കബ് പറഞ്ഞു. അതിനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്.

തെക്കന്‍ ഭാഷ ഒരിക്കലും വഴങ്ങില്ലെന്നു ചിലപ്പോഴെങ്കിലും തോന്നിയേക്കാവുന്ന വിഷ്ണു ഉണ്ണികൃഷ്ണനും, ജോണി ആന്റണിയും, ഇര്‍ഷാതും, മരണവീട്ടിലെ വൃദ്ധന്‍ വരെ നെടുമങ്ങാട്ട് ഗ്രാമത്തിലെ അന്തേവാസികളായി മാറിയെന്ന് ജിബു ജേക്കബ് പറഞ്ഞു. സംഗീതം സിനിമക്ക് മുകളിലോ സിനിമ അതിലെ സംഗീതത്തിന് മുകളിലോ മുഴച്ചു നില്‍ക്കാത്തതാണ് ഒരു സിനിമാസംഗീതത്തിന്റെ മികവ്. മുന്‍പ് അത് തെളിയിച്ചിട്ടുള്ള സംഗീതസംവിധായകനാണ് ശ്രീനാഥ് ശിവശങ്കരന്‍. ചില സീനുകളില്‍ കാണുന്ന നിശബ്ദത പോലും സംഗീതമായി അനുഭവപ്പെട്ടു. ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോള്‍ പുലര്‍ത്തേണ്ട ദൃശ്യനീതിയും, വെല്ലുവിളിയും സജിത് പുരുഷന്‍ ഭദ്രമായ് കൈകാര്യം ചെയ്തിട്ടുണ്ട്. 1986 ലെ നെടുമങ്ങാട് സൃഷ്ടിച്ച സാബു റാം എന്ന കലാ സംവിധായനും മികച്ചു നിന്നുവെന്നും ജിബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

198090 കളില്‍ ബാല്യമുള്ളവര്‍ക്ക് ഓര്‍മ്മയിലുണ്ടാകും നാട്ടിന്‍ പുറത്തെ ഏതെങ്കിലുമൊരു വീട്ടില്‍, ഒരു കടമുറിയില്‍ ഒന്നിച്ചിരുന്നു ടി. വി കണ്ട് ഒരുമിച്ചു ചിരിച്ച് ഒരുമിച്ചു കണ്ണുനിറച്ച കാലം..ഇന്നലെയാണ് ‘സബാഷ് ചന്ദ്രബോസ് ‘എന്ന സിനിമ കണ്ടത്. ഒറ്റവാക്കില്‍ മികച്ചത് എന്ന് പറയുന്നത്,കേട്ടു പരിചയിച്ച സ്തുതിവാചകമാകും എന്നതുകൊണ്ട് തന്നെ എന്തുകൊണ്ട് മികച്ചത് എന്ന് പറയുന്നതാണ് നല്ലത്. സിനിമയുടെ പ്രമേയങ്ങള്‍ എല്ലാകാലത്തും ഏറിയപങ്കും കെട്ടുകഥകളുടെ ആവര്‍ത്തനങ്ങളാണ്.,ഒരു നല്ല പ്ലോട്ട് തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ഒരു പരിധിവരെ സിനിമ ആ തിരഞ്ഞെടുപ്പിന്റെ വ്യത്യസ്ഥതയില്‍ മികവിലേക്ക് കടന്നിരിക്കും….
വി. സി അഭിലാഷ് അത്തരത്തില്‍ തെളിയിക്കപെട്ടിട്ടുള്ള സംവിധായകനാണ്.1986 ലെ നെടുമങ്ങാട് ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് യാദൃച്ഛികമായി എത്തപെട്ടത്. തെക്കന്‍ ഭാഷ സരസമായ പ്രയോഗത്തിലൂടെ ചിലര്‍ അഴിഞ്ഞാടുന്നത് കണ്ടപ്പോള്‍ കൗതുകം തോന്നി. ഒരിക്കലും വഴങ്ങില്ലെന്നു ചിലപ്പോഴെങ്കിലും തോന്നിയേക്കാവുന്ന വിഷ്ണു ഉണ്ണികൃഷ്ണനും, ജോണി ആന്റണിയും, ഇര്‍ഷാതും, മരണവീട്ടിലെ വൃദ്ധന്‍ വരെ നെടുമങ്ങാട്ട് ഗ്രാമത്തിലെ അന്തേവാസികളായി. കൈ വിരല്‍ ചപ്പി മരണവീട്ടില്‍ ടി. വി വച്ചുകൊണ്ട് കോളിളക്കം സൃഷ്ടിച്ച ചേച്ചിയുടെ മകന്‍ എരിയുന്ന ജാതിയതയുടെ തുറന്നുപറച്ചിലിനു കാരണക്കാരനായി.
സംഗീതം സിനിമക്ക് മുകളിലോ സിനിമ അതിലെ സംഗീതത്തിന് മുകളിലോ മുഴച്ചു നില്‍ക്കാത്തതാണ് ഒരു സിനിമാസംഗീതത്തിന്റെ മികവ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്‍പ് അത് തെളിയിച്ചിട്ടുള്ള സംഗീതസംവിധായകനാണ് ശ്രീനാഥ് ശിവശങ്കരന്‍. ചില സീനുകളില്‍ കാണുന്ന നിശബ്ദത പോലും സംഗീതമായി അനുഭവപ്പെട്ടു. ഞാന്‍ ക്യാമറമാന്‍കൂടി ആയിരുന്നത് കൊണ്ട് ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോള്‍ പുലര്‍ത്തേണ്ട ദൃശ്യനീതിയും, വെല്ലുവിളിയും സജിത് പുരുഷന്‍ ഭദ്രമായ് കൈകാര്യം ചെയ്തിട്ടുണ്ടെന്നു തോന്നി . 1986 ലെ നെടുമങ്ങാട് സൃഷ്ടിച്ച സാബു റാം എന്ന കലാ സംവിധായകനേയും വിസ്മരിച്ചുകൂടാ എന്തായാലും നല്ല സിനിമ കണ്ട മനസ്സുമയാണ് ഈ എഴുത്ത്. നിര്‍മ്മാതാവിനും, അണിയറപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

Sabash Chandrabose
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago