മലയാള സിനിമ കണ്ട എണ്ണം പറഞ്ഞ മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ മുൻ നിലയിലാണ് സേതുരാമയ്യർ സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തുടങ്ങി കഴിഞ്ഞു. മമ്മൂക്ക, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ അഞ്ചാം തവണയും ഒന്നിക്കുന്ന ചിത്രം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ‘ബാസ്‌ക്കറ്റ് കില്ലിങ്’ എന്ന കഥാതന്തുവാണ് അവലംബിക്കുന്നത്. തുടർക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ്.
സ്വർഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിർമാണം. പ്രസാദ് കണ്ണൻമീഡിയ കണ്ടന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. കാലത്തിന്റെ മാറ്റവും മനുഷ്യന്റെ ചിന്താഗതികളുടെ മാറ്റങ്ങളും ഉൾക്കൊണ്ടാണ് കഥയൊരുക്കിയതെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി വ്യക്തമാക്കി. ബുദ്ധിതന്ത്രങ്ങളുടെ മാമാങ്കമൊരുക്കാൻ നേരമായെന്ന് സംവിധായകൻ കെ.മധുവും ഉറപ്പിക്കുന്നു. അതേ സമയം സിബിഐ സീരീസിൽ വിക്രം എന്ന ഓഫീസറെ അനശ്വരമാക്കിയ ജഗതി ശ്രീകുമാർ ചിത്രത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് സംവിധായകൻ.
‘പ്രേക്ഷകര്‍ ഈ സിനിമയില്‍ ആരെയൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ അവരെല്ലാം സിനിമയുടെ ഭാഗമായിരിക്കും. ഒരിക്കലും നിരാശരാകില്ല. ജഗതി ശ്രീകുമാര്‍ ഉണ്ടാകുമോ? ഇല്ലയോ എന്നുള്ളത് സിബിഐ സീരിസുകള്‍ പോലെ തന്നെ ഒരു സസ്‌പെന്‍സായി നില്‍ക്കട്ടെ. എന്തായാലും പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ടെമ്പോ ഈ ചിത്രത്തില്‍ തീര്‍ച്ചയായും ഉണ്ടാകും. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പറയുന്നത് വെറുതെയല്ല എന്ന് ഈ ചിത്രത്തിലൂടെ മനസിലാകും.’ മനോരമയുമായുള്ള അഭിമുഖത്തില്‍ കെ. മധു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…