പുതിയതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ മമ്മൂട്ടിയോ മോഹൻലാലോ നായകനായാൽ കുഴഞ്ഞേനെ എന്ന് സംവിധാകൻ കമൽ. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടലില്‍ നായകന്‍ വിനായകനാണ്. ചിത്രത്തിന്റെ പൂജാവേളയിലാണ് കമല്‍ മനസ് തുറന്നത്.
“താരങ്ങള്‍ വേണ്ട എന്ന് നിര്‍മ്മാതാവ് പറഞ്ഞതായിരുന്നു എന്റെ ആദ്യത്തെ ആശ്വാസം. മമ്മൂക്ക വേണം, മോഹന്‍ലാല്‍ വേണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ കുഴഞ്ഞേനെ. കാരണം സിനിമ നീണ്ടു പോകും മൂന്നുനാല് വര്‍ഷം കാത്തിരിക്കേണ്ടി വരും.മമ്മൂട്ടിയോട് എനിക്ക് നന്ദിയുണ്ട്. ഞാന്‍ എപ്പോള്‍ പൂജയ്ക്ക് വിളിച്ചാലും അദ്ദേഹം വരും പക്ഷെ സിനിമയുടെ കാര്യവുമായി ചെല്ലുമ്പോള്‍ നാലഞ്ച് വര്‍ഷം കഴിയട്ടെ എന്നായിരിക്കും പറയുക. എന്നാല്‍ അതില്‍ എനിക്ക് അഭിമാനമാണുള്ളത്. ഞങ്ങളുടെയൊക്കെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമാണ്.” കമല്‍ പറഞ്ഞു.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം ധന്യയും നിര്‍വഹിക്കും. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. കഴിഞ്ഞ ദിവസം കൊച്ചി ഐ.എം.എ ഹാളില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടന്നിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…