ആടുപുലിയാട്ടം സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി, പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം, വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കുടുത്തുള്ളൂ.
സിനിമാ രംഗത്ത് നിന്ന് നടനും സംവിധായകനുമായ പിഷാരടി, നടന്‍ സുധീപ് എന്നിവര്‍ പങ്കെടുത്തു. വളരെ കുറച്ച് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ കണ്ണന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. ശേഷം ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും കണ്ണന്റെ സംവിധാനത്തില്‍ പിറന്നു. രസകരമായ കാര്യം ഈ സിനിമകളിലെല്ലാം നായകന്‍ ജയറാം ആയിരുന്നു എന്നതാണ്.
മലയാളത്തിലെ സിനിമകള്‍ക്ക് പുറമേ തമിഴിലും കണ്ണന്‍ താമരക്കുളം സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. സുരയാടല്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ ചുവടുവെക്കുന്നത്. ഇതിനൊപ്പം സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ സീരിയലുകളുമുണ്ട്. അമ്മതൊട്ടില്‍, അക്കരെ ഇക്കരെ, സ്വാമി അയ്യപ്പന്‍ എന്നിങ്ങനെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലുകള്‍ക്ക് പിന്നിലും കണ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…