‘റൂമില്ലാതെ പൊള്ളാച്ചി ചന്തയില്‍ ചാക്ക് വിരിച്ച് ജോജു കിടന്നിട്ടുണ്ട്’; ലാല്‍ ജോസ് പറയുന്നു

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ജോജു ജോര്‍ജ്. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫാണ് ജോജുവിന് ബ്രേക്ക് നല്‍കിയത്. തുടര്‍ന്ന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുവരെ താരം സ്വന്തമാക്കി. ഇപ്പോഴ
ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ പൊള്ളാച്ചിയില്‍ വന്ന ജോജു ജോര്‍ജിനെ കണ്ട കഥ പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. റൂമില്ലാതെ പൊള്ളാച്ചി ചന്തയില്‍ ചാക്ക് വിരിച്ച് ജോജു കിടന്നിട്ടുണ്ടെന്ന് ലാല്‍ജോസ് പറഞ്ഞു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസ് ഇക്കാര്യം പറഞ്ഞത്.

‘ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ ജോജു ജോര്‍ജ് പൊള്ളാച്ചിയില്‍ വന്നു. താമസിക്കാന്‍ ഒരു റൂമെടുക്കാന്‍ പൈസ ഇല്ലാത്തതുകൊണ്ട് രാത്രിയില്‍ പൊള്ളാച്ചി ചന്തയില്‍ അദ്ദേഹം കിടന്നിട്ടുണ്ട്. രാവിലെ കാളകള്‍ ചന്തയില്‍ വരും. ഒരു ചാക്ക് വിരിക്കാനുള്ള സ്ഥലത്തിന് അന്ന് മൂന്ന് രൂപയോ മറ്റോ കൊടുക്കണം. ആ പൈസ കൊടുത്താണ് അവിടെ ചാക്ക് വിരിച്ച് കിടക്കുന്നത്. തുടര്‍ന്ന് പൈപ്പിന്‍ വെള്ളത്തില്‍ പ്രഭാത കൃത്യങ്ങള്‍ കഴിച്ച് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നല്ലൊരു ഷര്‍ട്ട് ഇട്ട് ഓഡിഷന് ഫ്രഷായി ജോജു വന്നു. ഏതോ ബെന്‍സില്‍ വന്നിറങ്ങിയ ആളാണെന്ന ഭാവത്തില്‍ പോയി നിന്നത് തനിക്കറിയാമെന്നും ലാല്‍ജോസ് പറഞ്ഞു.

‘ഇരട്ട’യാണ് ജോജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രോഹിത് എം ജി കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസിനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago