‘അതൊരു കുറ്റബോധമായി എപ്പോഴും ഉള്ളിൽ കിടക്കുന്നുണ്ട്, പക്ഷേ കാവ്യയുടെ മുഖവുമായി യാതൊരു സാദൃശ്യവുമില്ലാത്താണ് അവരുടെ ശബ്ദം’ – തുറന്നുപറഞ്ഞ് ലാൽ ജോസ്

തനിക്ക് പ്രിയപ്പെട്ട ചില നായികമാരെക്കുറിച്ച് മനസു തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. മലയാളികൾ ഓർത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമാലോകത്തിന് സമ്മാനിച്ച നടൻ കൂടിയാണ് അദ്ദേഹം. ലാൽ ജോസ് സിനിമകളിലൂടെ എത്തിയ നിരവധി നടിമാരുണ്ട് മലയാളം സിനിമയിൽ. തന്റെ പ്രിയപ്പെട്ട നായികമാരെക്കുറിച്ച് മനസ് തുറക്കുകയാണ് ലാൽ ജോസ്. മനോരമയ്ക്ക് നൽകിയ അഭിമിഖത്തിലാണ് ലാൽ ജോസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കാവ്യ മാധവൻ, റിമ കല്ലിങ്കൽ, അർച്ചന കവി എന്നിവരെക്കുറിച്ചാണ് ലാൽ ജോസ് മനസു തുറന്നത്. റിമ കല്ലങ്കൽ ശ്യാമപ്രസാദിന്റെ ഋതുവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് ലാൽ ജോസ് പറഞ്ഞു. ലാൽ ജോസ് ചെയ്യാനിരുന്ന തമിഴ് സിനിമയിലെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു റിമ കല്ലിങ്കല്‍. പക്ഷേ ആ സിനിമ നിന്നു പോയി. എന്നാല്‍ ലാല്‍ ജോസിന്റെ തമിഴ് സിനിമയിലെ നായിക. എന്ന് പറഞ്ഞ് മനോരമയുടെ സപ്ലിമെന്റില്‍ റിമയുടെ ഫോട്ടോ വന്നു. ആ ഫോട്ടോയാണ് ശ്യാമപ്രസാദിന്റെ സിനിമയിലെ നായികയാകാൻ റിമയ്ക്ക് വഴി തെളിച്ചത്.

നീലത്താമര സിനിമയെക്കുറിച്ചും കുഞ്ഞിമാളുവിനെക്കുറിച്ചും എല്ലാം ലാൽ ജോസ് ഓർത്തെടുത്തു. ചിത്രത്തിൽ റിയുടെ ശബ്ദം തന്നെയാണ് ഉപയോഗിച്ചത്. ഷാരത്തെ അമ്മിണി എന്ന കഥാപാത്രം ചതിക്കപ്പെടുകയും ഒടുക്കം ആത്മഹത്യ ചെയ്യുകയുമായിരുന്നു. അങ്ങനൊരു കഥാപാത്രത്തിന് റിമയുടെ ശബ്ദം വേണോ എന്ന് പലരും ചോദിച്ചെന്നും അത്തരം ശബ്ദങ്ങളോടുള്ള ഇഷ്ടമാണ് റിമയുടെ ശബ്ദം തന്നെ ഉപയോഗിക്കാന്‍ കാരണമെന്നും ലാല്‍ ജോസ് വ്യക്തമാക്കി.

അതേസമയം, കാവ്യ മാധവനെക്കുറിച്ച് ഓർക്കുമ്പോൾ തനിക്ക് കുറ്റബോധം ഉണ്ടെന്നും ലാൽ ജോസ് പറഞ്ഞു. ‘എന്നെ ആദ്യം ഡബ്ബ് ചെയ്യിപ്പിച്ചില്ല. അങ്ങനെ ചെയ്യിച്ചിരുന്നെങ്കില്‍ പിന്നീടുള്ള സിനിമകളില്‍ എനിക്ക് ഡബ്ബ് ചെയ്യാമായിരുന്നു’ എന്ന് കാവ്യ എപ്പോഴും പരാതി പറയുമായിരുന്നെന്ന് ലാൽ ജോസ് പറഞ്ഞു. അതൊരു കുറ്റബോധമായി ഉള്ളില്‍ കിടക്കുന്നുണ്ടായിരുന്നു. പക്ഷെ അന്ന് കാവ്യയുടെ മുഖവുമായി യാതൊരു സാദൃശ്യവുമില്ലാത്ത ശബ്ദമായിരുന്നു അവരുടേതെന്നും അതുകൊണ്ടാണ് കാവ്യയുടെ ശബ്ദം ഉപയോഗിക്കാതിരുന്നത് എന്നും ലാൽ ജോസ് പറഞ്ഞു.

kavya.2
Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago