കേരളത്തെ ഒന്നാകെ നാണം എടുത്തിയ സംഭവമായി തീർന്നിരിക്കുകയാണ് മിന്നൽ മുരളിയുടെ സെറ്റ് വർഗീയവാദികൾ നശിപ്പിച്ചത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനവും സോഫിയ പോൾ നിർമാണവും നിർവഹിക്കുന്ന മിന്നൽ മുരളിക്കായി കാലടിയിൽ സ്ഥാപിച്ചിരുന്ന 80 ലക്ഷം രൂപ വിലമതിക്കുന്ന സെറ്റ് ഇന്നലെ ഒരു കൂട്ടം വർഗീയവാദികൾ അടിച്ചു തകർത്തിരുന്നു. മലയാളികളെ ഒന്നാകെ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്‌തിരിക്കുന്ന ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രശസ്‌ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. “അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം . പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
അതേ സമയം ഇങ്ങനെ ഒരു പ്രവൃത്തി നടത്തിയ വർഗീയ വാദികൾക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് മിന്നൽ മുരളിയുടെ അണിയറപ്രവർത്തകർ. നായകനായ ടോവിനോ തോമസും നിർമാതാവ് സോഫിയ പോളും ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…