Categories: MalayalamNews

എങ്ങനെയാണ് എഴുതി തുടങ്ങുക? അത് നമ്മുടെ ജീവിക്കുന്ന ഇതിഹാസമായ മമ്മുക്കയെ കുറിച്ച് ആണെങ്കിലോ?

തന്റെ വ്യത്യസ്തമായ ജീവിതശൈലിയുടെയും പെരുമാറ്റത്തിലൂടെയും ഒരുപാട് മനസുകളെ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുള്ള ആളാണ് നമ്മുടെ പ്രിയപ്പെട്ട മമ്മുക്ക. ഒരുപാട് വ്യക്തികളുടെ ജീവിതത്തിൽ നിന്നും വാക്കുകളിൽ നിന്നും അദ്ദേഹം കലാ,സാംസ്‌കാരിക,വിദ്യാഭ്യാസ,സാമ്പത്തികരംഗം എന്ന വേർതിരിവില്ലാതെ ചെയ്ത സഹായഹസ്തങ്ങളുടെ ഒരു നിരതന്നെയുണ്ടാകും. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് മെഗാസ്റ്റാർ ആയ മമ്മുക്കക്ക് അങ്ങനെതന്നെ നിലനിൽക്കാൻ സാധിക്കുന്നത്. ഇതുതന്നെയാണ് കിണർ എന്ന സിനിമയിലൂടെ ഈ വർഷത്തെ ഏറ്റവും മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവായിരിക്കുന്ന സംവിധായകനും നിർമാതാവും കഥാകൃത്തുമായ എം എ നിഷാദിനും പറയാനുള്ളത് . അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.

“ I dont know how to write…. and if its all about the living legend Mammookka… എഴുതുന്നത് മമ്മൂക്കയേ പറ്റി ആണെന്കിൽ,ഒരു പുറം കൊണ്ട് എഴുതി തീരില്ല,പ്രത്യേകിച്ച് ഞാൻ എഴുതുമ്പോൾ…പറയാൻ ഒരുപാട്,എഴുതാൻ ഒത്തിരി…വാക്കുകൾ കൊണ്ട് മുഖപുസ്തകത്തിൽ കുറിച്ചിടുന്നതല്ല,ഈ മനുഷ്യനുമായുളള എന്റ്റെ ആത്മ ബന്ധം… ആദ്യം കാണുന്ന സിനിമ I V ശശിയേട്ടന്റ്റെ ”തൃഷ്ണ”..ആദ്യമായി മമ്മൂക്കയെ കാണുന്നത്,നാലാം ക്ളാസ്സിൽ പഠി ക്കുമ്പോൾ,P.G.വിശ്വംഭരൻ സംവിധാനം ചെയ്ത”ഇടിയും മിന്നലും”എന്ന സിനിമയുടെ ലൊക്കേഷണിൽ,അന്ന് നായകൻ രതീഷും.. കൈയ്യിൽ എരിയുന്ന സിഗററ്റുമായി നിൽക്കുന്ന മമ്മൂക്കയുടെ രൂപം ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ ….സിനിമ എനിക്കന്നും,ഇന്നും ആവേശമാണ്…K.G.ജോർജ്ജ് സാറിന്റ്റെ,യവനികയിലൂടെ മമ്മൂക്ക മലയാളത്തിലെ പകരം വെക്കാനില്ലാത്ത,സാന്നിധ്യമായി…മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നായകനേക്കാൾ ശ്രദ്ധ നേടിയ വില്ലൻ മോഹൻലാൽ..യുവാക്കളുടെ ഹരമായ കാലഘട്ടം,അഭിനയത്തിന്റ്റെ പുതിയ വ്യാകരണങ്ങൾ മലയാള സിനിമ പ്രേക്ഷകരുടെ മുന്നിൽ,അവതരിപ്പിച്ച,ഈ രണ്ട് മഹാപ്രതിഭകൾ,ചലച്ചിത്രാസ്വാദനത്തിന്റ്റെ നവ്യാനുഭവം മലയാളീ പ്രേക്ഷകർക്ക് സമ്മാനിച്ചു..മരം ചുറ്റി പ്രേമരംഗങ്ങളിൽ നിന്നും,അതിശയോക്തി കലർന്ന അമിതാഭിനയത്തിൽ നിന്നും,സ്വാഭാവിക,അഭിനയത്തിന്റ്റെ നവതരംഗങ്ങൾ,ഇവർ മലയാള സിനിമയിൽ കാഴ്ച്ചവെച്ചു..പ്രതിഭാധനരായ,സംവിധായകരും,കലയേ സ്നേഹിക്കുന്ന നിർമ്മാതാക്കളും,ഈ കാലഘട്ടത്തിൽ,ഇവർ രണ്ടുപേർക്കും പിന്തുണയായി ഉണ്ടായിരുന്നത് കൊണ്ട്,എണ്പതുകളും,തൊന്നൂറുകളുടെ ആദ്യവും,മലയാള സിനിമയുടെ സുവർണ്ണകാലമായി കാലം അടയാളപ്പെടുത്തിയത്….മോഹൻലാൽ എന്ന നടനോടുളള ആരാധന മനസ്സിൽ കൊണ്ട് നടക്കുമ്പോൾ തന്നെ,കൗമാര പ്രായത്തിൽ എന്നെ ഞാനാക്കിയ ആലപ്പുഴ പട്ടണത്തിൽ വെച്ച് ഒരു ”പ്രത്യേക”സാഹചര്യത്തിൽ,മമ്മൂട്ടിയെന്ന നടന്റ്റെ ആരാധകനായി മാറുകയായിരുന്നു..”നിറക്കൂട്ട്”,യാത്ര,അടിയൊഴുക്കുകൾ,കാണാമറയത്ത്,ആൾക്കൂട്ടത്തിൽ തനിയേ,അക്ഷരങ്ങൾ,ആവനാഴി,വാർത്ത…അങ്ങനെ മമ്മൂട്ടി ജീവിച്ച അനേകം കഥാപാത്രങ്ങൾ…K.G.ജോർജ്ജ്,I.V.ശശി,പത്മരാജൻ,ഹരിഹരൻ,ജോഷി,ഭരതൻ…എം.ടി യേ പോലെയുളള അനുഗൃഹീത കഥാകൃത്തുകൾ..മമ്മൂട്ടിയെന്ന നടനേ,സ്ഫുടം ചെയ്തെടുത്തിരുന്ന കാലം… എഞ്ജിനീയറിംഗ് കോളജിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിലും,മനസ്സ് മുഴുവൻ സിനിമയായിരുന്നു..ഒരു സംവിധായകനാകണം..അതായിരുന്നു ലക്ഷ്യം..നാലാം വയസ്സിൽ പ്രേംനസീറിന്റ്റെ യാഗ്വാശം എന്ന സിനിമ പുനലൂർ തായ്ലക്ഷമിയിൽ കണ്ട നാൾ മുതൽ മനസ്സിൽ കുടിയേറിയ ആഗ്രഹം…എന്റ്റെ അമ്മാവൻ,അൻസാരി..അദ്ദേഹമാണ് ഒരു സിനിമയിൽ സംവിധായകൻ ആരാണെന്ന് പഠിപ്പിച്ച് തന്നത്.. ആരുടെയും കൂടെ സംവിധാനം പഠിക്കാൻ നിന്നില്ല..സംവിധാനം പഠിക്കാൻ നിർമ്മാതാവാൻ തീരുമാനിച്ചു..ആദ്യ സിനിമ മമ്മൂക്കയെ വെച്ച് തന്നെ വേണം എന്ന് നിർബന്ധമുണ്ടായിരുന്നു.. മമ്മൂക്കയേ കാണാൻ എറണാകുളം ആബാദ് പ്ളാസ ഹോട്ടലിൽ ചെന്നപ്പോൾ,കൗതുകത്തോടെ എന്നോട് ചോദിച്ചു-നിന്റ്റെ സംവിധായകൻ ആരാ? സത്യൻ അന്തിക്കാട് ഞാൻ മറുപടി പറഞ്ഞു .. തൊട്ടടുത്ത് നിന്ന S.Nസ്വാമിയെ നോക്കി മമ്മൂക്ക പറഞ്ഞു ചെക്കൻ സീരിയസ്സാണ് കേട്ടോ സ്വാമീ.. ”ഒരാൾ മാത്രം”എന്ന സിനിമ പിറവിയെടുക്കുന്നത് അങ്ങനെയാണ് …സിനിമയിൽ എന്നെ കൈ പിടിച്ചുയർത്തിയത് മമ്മൂക്കയാണ്…എന്നെ മാത്രമല്ല പലരേയും… നിർമ്മാതാവായി കടന്ന് വന്ന്,സംവിധായകനായീ,നടനായി,എല്ലാത്തിനും തുടക്കമിട്ടത് മമ്മൂക്കയാണ്… ”കിണർ” എന്ന ചിത്രത്തിന് മികച്ച കഥാകൃത്തിനുളള സംസ്ഥാന സർക്കാറിന്റ്റെ പുരസ്കാരം,എന്നെ തേടിയെത്തുമ്പോൾ,ആദ്യം അഭിനന്ദിച്ചത്,മമ്മൂക്കയാണ് …ഇന്നിപ്പോൾ മമ്മൂക്കയുടെ വീട്ടിൽ സുഹൃത്ത് സോഹൻ സീനുലാലിനൊപ്പം ഞാൻ ചെല്ലുമ്പോൾ,എന്നോടുളള സ്നേഹവും,കരുതലും,ഞാൻ കണ്ടു..ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മമ്മൂട്ടി എന്ന നല്ല മനുഷ്യനിൽ…. ഞാൻ സംവിധാനം ചെയ്തതും,നിർമ്മിച്ചതുമായ ചിത്രങ്ങളിൽ,കണക്കെടുത്താൽ,മധു സാർ മുതൽ,ആസിഫ് അലി വരെ ഏകദേശം 153.താരങ്ങൾ അഭിനയിച്ചു… അഭിനന്ദനം,അറിയിച്ചവരിൽ,ജയസൂര്യയും,കുന്ചാക്കോബോബൻ ,അവരെയൊന്നും,വിസ്മരിച്ചിട്ടില്ല…എന്റ്റെ നിർമ്മാതാക്കൾ,സുഹൃത്തുക്കൾ,സഹപ്രവർത്തകർ,വിമർശകർ,ഞാൻ സംവിധായകൻ ആകാൻ എന്നെ സഹായിച്ച,അന്തരിച്ച സംഗീത സംവിധായകൻ M.G.രാധാകൃഷ്ണൻ ചേട്ടനുൾപ്പടെയുളളവരെ നന്ദിയോടെ സ്മരിച്ച് കൊണ്ട് ….നിർത്തുന്നു.”

സംസ്ഥാന അവാർഡ് ജേതാവായിരിക്കുന്ന എം എ നിഷാദ് തന്റെ സിനിമയിലൂടെ എന്നും വ്യത്യസ്തത കൊണ്ടുവന്നിട്ടുള്ള ആളാണ്. അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള പകൽ ,നഗരം ,ആയുധം,വൈരം ,ബെസ്‌റ്റ്‌ ഓഫ് ലക്ക് ,നമ്പർ 66 മധുര ബസ് ,കെണി ,കിണർ എന്നീ സിനിമകൾ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ച ചെയ്തിട്ടുള്ള സിനിമകൾ തന്നെയാണ്. ഈ അവാർഡ് തികച്ചും അദ്ദേഹത്തിന് ഒരു പ്രചോദനമാകട്ടെ.പ്രതീക്ഷിക്കാം നമുക്ക് വീണ്ടും ഒരുപിടി നല്ല സിനിമകൾ.
സംസ്ഥാന അവാർഡ് ജേതാവായിരിക്കുന്ന എം എ നിഷാദ് തന്റെ സിനിമയിലൂടെ എന്നും വ്യത്യസ്തത കൊണ്ടുവന്നിട്ടുള്ള ആളാണ്. അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള പകൽ ,നഗരം ,ആയുധം,വൈരം ,ബെസ്‌റ്റ്‌ ഓഫ് ലക്ക് ,നമ്പർ 66 മധുര ബസ് ,കെണി ,കിണർ എന്നീ സിനിമകൾ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ച ചെയ്തിട്ടുള്ള സിനിമകൾ തന്നെയാണ്. ഈ അവാർഡ് തികച്ചും അദ്ദേഹത്തിന് ഒരു പ്രചോദനമാകട്ടെ.പ്രതീക്ഷിക്കാം നമുക്ക് വീണ്ടും ഒരുപിടി നല്ല സിനിമകൾ.
webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago