Categories: Uncategorized

‘സിനിമയെ തിയറ്റുകളിൽ പ്രദർശിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ആ വലിയ ഹൃദയത്തിന് നന്ദി’ – ഹൃദയം ടീമിന് അഭിനന്ദനവുമായി സംവിധായകൻ പത്മകുമാർ

കോവിഡ് കേസുകളിലെ വർദ്ധനയെ തുടർന്ന് സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം പലപ്പോഴും കടന്നു പോകുന്നത്. 2020ന്റെ തുടക്കത്തിൽ കോവിഡ് പിടിമുറുക്കിയതിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അത് സിനിമ വ്യവസായത്തെയും ബാധിച്ചു. തിയറ്ററുകൾ അടച്ചിട്ടു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വളരെ ചെറിയ സമയാണ് തിയറ്ററുകൾക്ക് സജീവമാകാൻ കഴിഞ്ഞത്. കോവിഡ് വീണ്ടും ശക്തമായ സാഹചര്യത്തിൽ നിരവധി സിനിമകൾ റിലീസ് തീയതി വീണ്ടും മാറ്റിയിരുന്നു. എന്നാൽ, പ്രഖ്യാപിച്ച അന്നു തന്നെ ‘ഹൃദയം’ റിലീസ് ചെയ്തു അണിയറപ്രവർത്തകർ.

നിശ്ചയിച്ച ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാൻ ആയിരുന്നു ‘ഹൃദയം’ സിനിമയുടെ നിർമാതാക്കളായ മെറിലാൻഡ് സിനിമാസിന്റെ തീരുമാനം. ഹൃദയം ടീമിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ എം പത്മകുമാർ. ഒരു മഹാമാരി സാമാന്യ ജീവിതങ്ങൾക്കൊപ്പം സിനിമയെയും തകർത്തു കളഞ്ഞു എന്നു പരിതപിക്കുകയും സ്വന്തം ലാഭമാണ്, സിനിമയോടുള്ള പ്രതിബദ്ധതയല്ല എന്റെ പ്രശ്നം’ എന്ന് മടിയില്ലാതെ ഉറക്കെ പറയുകയും ചെയ്യുന്ന സിനിമാ വ്യവസായികൾക്കിടയിൽ എനിക്ക് എന്റെ പ്രേക്ഷകരും അവരോട് തനിക്കുള്ള കടപ്പാടുമാണ് പ്രധാനം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ഇരുൾ വീണ കാലത്തും തന്റെ സിനിമയെ തിയറ്റുകളിൽ പ്രദർശിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ആ വലിയ ഹൃദയ’മാണ് വിനീതിനെ നമ്മോട് ചേർത്തു നിർത്തുന്നതെന്നും പത്മകുമാർ പറഞ്ഞു.

Hridayam Movie Review

‘ഹൃദയം’ സിനിമ കണ്ടു കഴിഞ്ഞതിനു ശേഷം പത്മകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘നിറഞ്ഞ സദസ്സിൽ, സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിൽ ഇന്നലെ രാത്രി ‘ഹൃദയം’ കണ്ടു. അഭിമാനം തോന്നിയത് ഒരു മലയാള സിനിമാ പ്രേക്ഷകൻ എന്ന നിലയിൽ മാത്രമല്ല, വിനീത് ശ്രീനിവാസൻ എന്ന അർപ്പണബോധമുള്ള സംവിധായകൻ ജോലി ചെയ്യുന്ന മലയാള സിനിമയുടെ ഒരു ചെറിയ ഭാഗമാണല്ലോ ഞാനും എന്നോർത്തിട്ടാണ്.. പ്രണവ് മോഹൻലാൽ എന്ന നടനെ തികഞ്ഞ വ്യക്തിത്വത്തോടെ അവതരിപ്പിച്ച, നിഷ്കളങ്ക മനസ്സുകളുടെ നിർവ്യാജമായ സ്നേഹം പ്രേക്ഷകനെ അനുഭവിപ്പിച്ച സിനിമയാണ് ‘ഹൃദയം’.. പക്ഷെ അതൊന്നുമല്ല വിനീതിനെ നമ്മുടെ ഹൃദയത്തോടു ചേർത്തു നിർത്തുന്നത്.. ഒരു മഹാമാരി സാമാന്യ ജീവിതങ്ങൾക്കൊപ്പം സിനിമയെയും തകർത്തു കളഞ്ഞു എന്നു പരിതപിക്കുകയും സ്വന്തം ലാഭമാണ്, സിനിമയോടുള്ള പ്രതിബദ്ധതയല്ല എന്റെ പ്രശ്നം’ എന്ന് മടിയില്ലാതെ ഉറക്കെ പറയുകയും ചെയ്യുന്ന സിനിമാ വ്യവസായികൾക്കിടയിൽ എനിക്ക് എന്റെ പ്രേക്ഷകരും അവരോട് തനിക്കുള്ള കടപ്പാടുമാണ് പ്രധാനം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ഇരുൾ വീണ കാലത്തും തന്റെ സിനിമയെ തിയ്യേറ്റുകളിൽ പ്രദർശിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ആ വലിയ ഹൃദയ’മാണ്.. ഒരുപാടൊരു പാട് നന്ദിയും സ്നേഹവും.. പ്രിയപ്പെട്ട വിനീത്, വിശാഖ്,, പ്രണവ്, രഞ്ജൻ, ഹാഷിം, ദർശന..അങ്ങനെയങ്ങനെ ‘ഹൃദയ’ത്തിനു മുന്നിലും പിന്നിലും നിന്ന, എനിക്കു നേരിട്ടറിയുന്നതും അറിയാത്തതുമായ എല്ലാ കലാകാരന്മാർക്കും..എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കും.. ഞാൻ മാത്രമല്ല, ഈ സിനിമ കണ്ട , ഇനിയും കാണാനിരിക്കുന്ന ഓരോ പ്രേക്ഷകനും..’

Vineeth Sreenivasan confirms Hridayam release

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago